കേന്ദ്രം ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നു: മുഖ്യമന്ത്രി
കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭാവിയെന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി അടക്കമുള്ള വിഷയങ്ങളില്‍ സ്വീകരിച്ച നിലപാട് ഈ രീതിയിലുള്ളതാണ്. രാജ്യത്ത് ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ട് അവയെ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ഫെഡറല്‍ ഘടനയെ പോറലേല്പ്പിക്കുന്നതാണിത്. രാജ്യം നേരിടുന്ന വെല്ലുവിളി തിരിച്ചറിഞ്ഞ് ഇടതുപക്ഷ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മന്ത്രി ഇ. ചന്ദ്രശേഖരന്, കെ.കെ രാഗേഷ് എം.പി, മുഹമദ് മുഹ്സിന് എം.എല്‍.എ, ബിനോയ് വിശ്വം, കെ.അരുണ്‍ ബാബു, അഡ്വ.കെ.രാജന് എം.എല്‍,എ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."