HOME
DETAILS
MAL
സര്‍ക്കാരും സ്വാശ്രയ മാനേജ്മെന്റുകളും തമ്മില്‍ ഒത്തുകളി: ചെന്നിത്തല
backup
August 14 2017 | 00:08 AM
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അവസാനനിമിഷം ഏര്‍പ്പെടുത്തിയ കഴുത്തറപ്പന്‍ ഫീസിന്പിന്നില് സര്‍ക്കാരും മാനേജ്മെന്റുകളും തമ്മിലുള്ള ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
35 ശതമാനം സീറ്റുകളില്‍ കോടതി നിര്‍ദേശിച്ച അഞ്ചു ലക്ഷം രൂപ ഫീസിന് പുറമെ 11 ലക്ഷത്തിന്റെ പലിശരഹിത ഡെപ്പോസിറ്റും അരക്കോടിയുടെ ബാങ്ക് ഗ്യാരണ്ടിയും വേണമെന്ന പ്രവേശന കമ്മിഷണറുടെ ഉത്തരവ് വിചിത്രമാണ്. അലോട്ട്മെന്റിന് ശേഷം കുട്ടികള്‍ കോളജുകളില്‍ പ്രവേശനം നേടാന്‍ തുടങ്ങുന്ന അവസരത്തിലാണ് ഈ കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നീചമായ നടപടിയാണിത്.
കുട്ടികളുടെയും രക്ഷിതാക്കളുടെയും കഴുത്തിന് കുത്തിപ്പിടിച്ച് പണംപിടുങ്ങാന്‍ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."