പി.സി ജോര്‍ജ് വിരട്ടേണ്ട: വനിതാ കമ്മിഷന്
തിരുവനന്തപുരം: പി.സി ജോര്‍ജ് എം.എല്‍.എയുടെ വിരട്ടല്‍ വനിതാ കമ്മിഷനോട് വേണ്ടെന്ന് അധ്യക്ഷ എം.സി ജോസഫൈന്. ആ മനോഭാവം ആര്‍ക്കും ഭൂഷണമല്ല. ജോര്‍ജിന്റെ പരാമര്‍ശം പദവി മറന്നുള്ളതാണ്.
നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന് പ്രവര്‍ത്തിക്കുന്നത്. ഒട്ടേറെ പ്രമുഖര്‍ കമ്മിഷന് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിട്ടുണ്ട്. ജനപ്രതിനിധിയായ ജോര്‍ജും നിയമം പാലിക്കാന്‍ ബാധ്യസ്ഥനാണ്. ജനപ്രതിനിധികള്‍ നിയമസംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂറു പുലര്‍ത്തേണ്ടവരാണ്. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കാനും വനിതാ കമ്മിഷന് അധികാരമുണ്ട്. ആരെയും ശിക്ഷിക്കുകയോ തൂക്കിക്കൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മിഷന്. സ്ത്രീകള്‍ക്കെതിരേയുണ്ടാകുന്ന നീതിനിഷേധത്തില്‍ ഇടപെടും. ഒരു പരിഗണനയും ആര്‍ക്കും നല്‍കില്ല. പി.സി ജോര്‍ജിന്റെ സൗകര്യംകൂടി പരിഗണിച്ച് അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കുമെന്നും ജോസഫൈന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."