HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളില്‍ ധാരണ തുടരും; മാണിയോട് യു.ഡി.എഫിന് മൃദുസമീപനം

  
backup
August 10 2016 | 19:08 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a7%e0%b4%be

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള രീതിയില്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി ധാരണ തുടരാന്‍ യു.ഡി.എഫ് തീരുമാനം. കെ.എം മാണിയെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ മുന്നണിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും ധാരണയായി. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസുമുള്ള മുന്നണിയായാണ് മത്സരിച്ചത്. യു.ഡി.എഫ് വിടാനുള്ള തീരുമാനം കേരളാ കോണ്‍ഗ്രസ് ഒറ്റയ്‌ക്കെടുത്തതാണ്. തദ്ദേശസ്ഥാപനങ്ങളിലെ ഐക്യം തുടരാനാണ് കേരളാ കോണ്‍ഗ്രസ് ആലോചിക്കുന്നതെങ്കില്‍ യു.ഡി.എഫിന് എതിര്‍ക്കേണ്ട കാര്യമില്ലെന്ന് മാണി വിട്ടുപോയശേഷം ആദ്യമായിചേര്‍ന്ന മുന്നണി യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തീരുമാനം കേരളാ കോണ്‍ഗ്രസ് പുന:പരിശോധിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാണി തിരിച്ചുവരുന്നതിനുള്ള സാധ്യതകള്‍ ആരായണമെന്ന് ഘടകക്ഷികളും യോഗത്തില്‍ ആവശ്യപ്പെട്ടു.

കേരളാ കോണ്‍ഗ്രസ് മുന്നണിയില്‍നിന്നു പോകണമെന്ന നിലപാട് യു.ഡി.എഫ് ഒരുഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. മുന്നണിയില്‍ എല്ലാ കക്ഷികള്‍ക്കും തുല്യപ്രാധാന്യമാണ് കോണ്‍ഗ്രസ് നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു. വല്യേട്ടന്‍ മനോഭാവം കോണ്‍ഗ്രസ് കാണിച്ചിട്ടില്ല. കോണ്‍ഗ്രസ് ഏകപക്ഷീയമായി ഒന്നും ഘടകകക്ഷികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. മാണിയുമായി ചര്‍ച്ച നടത്താന്‍ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയെങ്കിലും ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇനിമുതല്‍ എല്ലാ ഘടകകക്ഷികളുമായും കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചകളിലേര്‍പ്പെടും. ലീഗ്, ജനതാദള്‍(യു) കക്ഷികളുമായി ഈ മാസം 19നും കേരളാ കോണ്‍ഗ്രസ് (ജേക്കബ്), ആര്‍.എസ്.പി എന്നീ കക്ഷികളുമായി 23നും ചര്‍ച്ച നടത്തും. 19ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍മാരുടെ യോഗവും സെപ്റ്റംബര്‍ ഒന്നിന് യു.ഡി.എഫ് യോഗവും ചേരും. മുന്നണിയെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനങ്ങള്‍ അറിയേണ്ട എന്ന നിലപാടുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍നയം ജനങ്ങളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്ന് ചെന്നിത്തല പറഞ്ഞു. നന്മ സ്റ്റോറുകള്‍ പൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  9 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  9 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  9 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  9 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  9 days ago