പപ്പായകളില്‍ മൊസൈക്ക് വൈറസ് വ്യാപിക്കുന്നു
വേങ്ങര: രോഗപ്രതിരോധ ശേഷി ഏറെയുളള പപ്പായയില്‍ വൈറസ് ബാധ വ്യാപിക്കുന്നു. മൊസൈക്ക് വൈറസാണ് ഏറെ ഔഷധമൂല്യമുളള ഈ ഫലവൃക്ഷതൈയ്യില്‍ രോഗം പടര്‍ത്തുന്നത്. വളര്‍ച്ച മുരടിക്കുക, ചെടി നശിക്കുക, ഇലകള്‍ മുരടിച്ച് ചരടുപോലെയാകുക, ഇലകളുടെ വലിപ്പം കുറയുക, ചെടിയില്‍ മഞ്ഞ നിറം പരക്കുക, കായ്കളുടെ വളര്‍ച്ച കുറയുകയും വികൃതമാകുകയും ചെയ്യുക എന്നിവയാണ് വൈറസ് ബാധ രോഗലക്ഷണങ്ങള്‍.
ഡെങ്കിപ്പനി വ്യാപകമായതോടെ രോഗികള്‍ ഏറെ ആശ്രയിക്കുന്ന പ്രതിരോധ ഔഷധമാണ് പപ്പായ. കേരളത്തില്‍ കപ്പളം, കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കര്‍മൂസ്, കര്‍മത്തി എന്നിങ്ങനെ വിവിധ പേരുകളില്‍ ഈ ചെറവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് ഗണ്യമായി കുറയുന്നവര്‍ പപ്പായയുടെ തൂമ്പിലകളും ഫലങ്ങളും ഉപയോഗിക്കാറുണ്ട്. ആന്റി ഓക്‌സീകരണ ഗുണമുളളതിനാല്‍ രോഗപ്രതിരോധശേഷി നിലനിര്‍ത്താനും കരളിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും ഇതിനു സാധിക്കുന്നു. പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എന്‍സൈമുകളും പ്രോട്ടീനും ആല്‍ക്കലോയിഡുകളും ഇതിലുളളതായി കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല, വിറ്റാമിന്‍ എ, സി, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിന്‍, നിയാസിന്‍, പൊട്ടാസ്യം എന്നിവയും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പപ്പായ സഹായകമാണ്. പപ്പായയുടെ കയ്കളില്‍ നാരുകളുടെ അംശം ധാരാളമുളളതിനാല്‍ ദഹന പ്രക്രിയക്കും ഏറെ ഗുണം ചെയ്യുന്നുണ്ട്. നിരവധി പ്രത്യേകതകളുളള പപ്പായ ഇന്ന് നിത്യവിഭവങ്ങളിലൊന്നായി മാറിയിക്കയിഞ്ഞു. അന്തരീക്ഷത്തിലെ അമിത റേഡിയേഷനുകളാണ് മൊസൈക്ക് വൈറസിനു കാരണം. എഫിഡുകളാണ് രോഗവാഹകരെന്നും അസുഖം ബാധിച്ചച്ചെടി നശിപ്പിക്കുകയാണ് ഏക പ്രതിരോധ പ്രവര്‍ത്തനമെന്നും വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."