HOME
DETAILS
MAL
വൈമാനിക സര്‍വകലാശാല ഉദ്ഘാടനം 18ന്
backup
August 14 2017 | 01:08 AM
റായ്ബറേലി: രാജ്യത്തെ ആദ്യത്തെ വൈമാനിക പരിശീലനത്തിനുള്ള സര്‍വകലാശാലയുടെ ഉദ്ഘാടനം ഈ മാസം 18ന് നടക്കും. റായ്ബറേലി ജില്ലയിലെ ഫര്‍സാത്ത് ഗഞ്ചിലാണ് രാജിവ് ഗാന്ധി ദേശീയ വ്യോമയാന പരിശീലന സര്‍വകലാശാല സ്ഥാപിച്ചിട്ടുള്ളത്.
ചടങ്ങില്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, സഹമന്ത്രി ജയന്ത് സിന്‍ഹ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് ഉപാധ്യക്ഷനും അമേഠി മണ്ഡലം എം.പിയുമായ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ സംബന്ധിക്കും. വ്യോമയാന മന്ത്രാലയത്തിന് കീഴില്‍ സ്വതന്ത്രാധികാരത്തോടുകൂടിയാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുക.
വ്യോമയാനം സംബന്ധിച്ച പഠനം, അധ്യാപക കോഴ്‌സ്, പരിശീലനം, ഗവേഷണം തുടങ്ങിയവയാണ് സര്‍വകലാശാലക്കു കീഴിലുള്ളത്. വൈസ് ചാന്‍സിലറായി മുന്‍ എയര്‍വൈസ് മാര്‍ഷല്‍ നളിന്‍ ടാന്‍ഡനെ നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."