തെരഞ്ഞെടുപ്പ്: 24,000 പ്രവാസി വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തു 98 ശതമാനം പേരും കേരളത്തില്‍ നിന്നുള്ളവര്‍
ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാനുള്ള അവകാശത്തിനായി 24,000 പ്രവാസികള്‍ തെരഞ്ഞെടുപ്പു കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തു.
ഇതില്‍ 98 ശതമാനം പേരും കേരളത്തില്‍ നിന്നുള്ളവരാണെന്ന് കമ്മിഷന് അറിയിച്ചു. തൊഴില്‍തേടി വിദേശ രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവാസി വോട്ടര്‍മാര്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പു കമ്മിഷന്റെ പോള്‍ പാനലില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 24,348 പേരാണ്. ഇവരില്‍ 23,556 പേരും കേരളത്തില്‍ നിന്നുള്ളവരാണ്. പഞ്ചാബില്‍ നിന്ന് 364 പേരും ഗുജറാത്തില്‍ നിന്ന് 14 പേരുമാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് കമ്മിഷന് അറിയിച്ചത്.
തെരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റ് വഴിയാണ് ഇന്ത്യക്ക് പുറത്തുള്ളവര്‍ക്കായി തെരഞ്ഞെടുപ്പു കമ്മിഷന് തയാറാക്കിയ ഓവര്‍സീസ് ഇന്ത്യന്‍ വോട്ടേഴ്സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."