ഉ. കൊറിയക്കെതിരേ മുന്നറിയിപ്പുമായി വീണ്ടും ട്രംപ്
വാഷിങ്ടണ്‍: ഉത്തരകൊറിയക്കെതിരേ സൈനിക ആക്രമണ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഉത്തരകൊറിയ ന്യൂക്ലിയര്‍ പരീക്ഷണം അവസാനിപ്പിക്കാന്‍ തയാറായില്ലെങ്കില്‍ കടുത്ത സൈനിക നടപടി നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
വിഷയവുമായി ബന്ധപ്പെട്ട് ചൈന, റഷ്യ, ജര്‍മനി, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളുടെ പ്രതികരണം വന്നതിനെ തുടര്‍ന്നാണ് ട്രംപിന്റെ അടുത്ത മുന്നറിയിപ്പ്.
ഉത്തരകൊറിയക്കു മേല്‍ തീ കൊണ്ട് അഭിഷേകം നടത്തുമെന്ന ട്രംപിന്റെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഈ രാജ്യങ്ങള്‍ രംഗത്തെത്തിയത്.
സുഹൃത്തും ഫ്രഞ്ച് പ്രസിഡന്റുമായ ഇമ്മാനുവല്‍ മക്രോണിന്റെ പിന്തുണയുമായാണ് ട്രംപ് സംയുക്ത പ്രസ്താവന നടത്തിയത്. ഫോണിലാണ് ട്രംപ് മാക്രോണുമായി സംസാരിച്ചത്.
വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഉത്തരകൊറിയയോടുള്ള ഭീഷണി.
അമേരിക്ക സംയമനം പാലിക്കണമെന്ന ചൈനയുടെ പ്രസ്താവന പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ട്രംപ് മാക്രോണുമായി ബന്ധപ്പെട്ടത്. ട്രംപ് വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്നായിരുന്നു ഷി ജിന്‍ പിങ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."