HOME
DETAILS
MAL
റീ എന്‍ട്രിയില്‍ തിരിച്ചു വരാത്തവര്‍ക്ക് മൂന്നു വര്‍ഷം വിലക്ക്: സഊദി
backup
August 14 2017 | 01:08 AM
റിയാദ്: റീ എന്‍ട്രി വിസയില്‍ രാജ്യത്തു നിന്നും പോയതിനു ശേഷം അതിന്റെ കാലാവധി കഴിയുന്നതിനു മുന്‍പ് തിരിച്ചു വരാത്തവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് രാജ്യത്തേക്കുള്ള പ്രവേശനം വിലക്കുമെന്നു സഊദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.
കാലാവധി അവസാനിച്ചു പുതിയ വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കണമെങ്കില്‍ മൂന്നു വര്‍ഷം കഴിയണമെങ്കിലും നിലവിലെ സ്പോണ്‍സറുടെ അടുത്തേക്ക് തന്നെ തിരിച്ചു പോകുന്നതിനു തടസ്സമുണ്ടണ്ടാകില്ലെന്നും ജവാസാത്ത് വ്യക്തമാക്കി. റീ എന്‍ട്രി വിസകളില്‍ രാജ്യംവിട്ടു വീണ്ടണ്ടും തിരിച്ചു വരാത്ത നടപടി വ്യാപകമായതിനെ തുടര്‍ന്നാണ് സഊദി പാസ്പോര്‍ട്ട് വിഭാഗം വിലക്ക് കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."