ട്രംപിന്റെ യുദ്ധക്കൊതിക്കെതിരേ വെനസ്വല
കരാക്കസ്: വെനസ്വലക്ക് മേല്‍ സൈനിക നടപടി വേണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരേ വെനസ്വല. പരമാധികാരത്തിനു മേലുള്ള അമേരിക്കയുടെ കടന്നുകയറ്റമാണ് ട്രംപിന്റെ പ്രസ്താവനയെന്ന് വെനസ്വലന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസമാണ് ട്രംപ് സൈനിക നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചത്.
വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോക്കെതിരേയുള്ള പ്രക്ഷോഭത്തില്‍ 125 പേരാണ് കൊല്ലപ്പെട്ടത്. മാസങ്ങളായി നടക്കുന്ന പ്രക്ഷോഭം സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ഈയിടെ തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ച മദുറോയെ പുറത്താക്കാനാണ് പ്രക്ഷോഭം നടക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രസിഡന്റിന്റെ ഏതാധിപത്യരീതി അവസാനിപ്പിക്കണമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തുള്ളത്. ഈ സാഹചര്യത്തിലായിരുന്നു അമേരിക്കയുടെ പ്രതികരണം. വെനസ്വലയില്‍ സൈനിക നടപടികളിലൂടെയേ സമാധാനം തിരികെ കൊണ്ടുവരാന്‍ കഴുയൂവെന്നാണ് കഴിഞ്ഞദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഇതിനെതിരെയാണ് വെനസ്വേലന്‍ സര്‍ക്കാരിന്റെ പ്രതികരണം.ട്രംപ് വികാരങ്ങള്‍ക്ക് അടിമപ്പെട്ടാണ് സംസാരിക്കുന്നതെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. ഇതിനെ കാര്യമാക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിനാണ് ശ്രമിക്കേണ്ടതെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
വെനസ്വലയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍ ഇടപെടലുകളാണെന്ന് നേരത്തെ തന്നെ മദുറോ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."