വെള്ളക്കാരെ അനുകൂലിച്ച് ട്രംപ് വിവാദത്തില്‍
ന്യൂജേഴ്സി: വെള്ളക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ വെള്ളക്കാരെ മാത്രം കുറ്റംപറയേണ്ടെന്ന ട്രംപിന്റെ പ്രസ്താവന വിവാദമായി.
സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച അദ്ദേഹം വെള്ളക്കാരെ പിന്തുണയ്ക്കുന്ന വാക്കുകള്‍ ഉപയോഗിച്ചതാണ് വിവാദമായത്.
മതത്തിന്റെയും വര്‍ണത്തിന്റെയും പേരിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണം. അമേരിക്കയെന്ന ഒറ്റ വികാരത്തില്‍ ഒന്നിക്കണം. സംഘര്‍ഷത്തിനു പിന്നില്‍ വെള്ളക്കാരെ മാത്രം കുറ്റം പറയേണ്ട. ഒബാമയുടെ കാലത്തും വര്‍ണവെറിയുണ്ട്. അത് അവസാനിപ്പിക്കണമെന്നും ന്യൂജേഴ്സി ഗോള്‍ഫ് ക്ലബില്‍ ട്രംപ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
വെള്ളക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന വംശീയ ആക്രമണങ്ങളെ കുറിച്ച് പത്രക്കാര് ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും അത്തരം ആക്രമണങ്ങളെ തള്ളിപ്പറയാന്‍ അദ്ദേഹം തയാറായില്ല. സംഘര്‍ഷം തടയാന്‍ ശ്രമിച്ച പൊലിസിനും ഉദ്യോഗസ്ഥര്‍ക്കും ട്രംപ് നന്ദി പറഞ്ഞു.
വര്‍ണത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന അക്രമം രാജ്യത്തിന് അപമാനമാമെന്ന് ഹൗസ് ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."