സഊദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി: സഊദ് കുടുംബാംഗം ഇബ്രാഹിം അല്‍ അസ്സാഫ് വിദേശകാര്യ മന്ത്രി
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദി അറേബ്യ മന്ത്രിസഭയില്‍ അഴിച്ചു പണി. ചില വകുപ്പ് മന്ത്രിമാരെ സ്ഥാനം മാറ്റിയും ചില വകുപ്പുകളിലേക്ക് മന്ത്രിമാരെ അധികമാക്കിയും സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവാണ് പുതിയ രാജകല്‍പ്പന വ്യാഴാഴ്ച പുറപ്പെടുവിച്ചത്. സഊദി വിദേശകാര്യമന്ത്രി ആദില്‍ ജുബൈറിനെ കൂടാതെ ഒരു മന്ത്രി തസ്തിക കൂടി ഇതേ വകുപ്പില്‍ നിലവില്‍ വന്നു. ആല്‍ സഊദ് കുടുംബാംഗം ഇബ്രാഹിം അല്‍ അസ്സാഫ് ആണ് പുതിയ വിദേശമന്ത്രി. ആദില്‍ അല്‍ ജുബൈറിന് വിദേശ കാര്യ മന്ത്രാലയത്തിലെ സ്റ്റേറ്റ് മന്ത്രിയായാണ് പുതിയ ചുമതല.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ, സുരക്ഷാ അഫയേഴ്‌സ് കൗണ്‍സിലും ഉടച്ചു വര്‍ത്തിട്ടുണ്ട്. കൂടാതെ, മന്ത്രി സഭയിലേക്ക് ഒരു വനിത കൂടി നിയോഗിതയായി. ഇന്‍ഫര്‍മേഷന്‍ മന്ത്രിയായി തുര്‍ക്കി ശബാനയാണ് നിയമിതയായത്. ടൂറിസം മേധാവിയായിരുന്ന അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനെ മന്ത്രി പദവിയോടെ ബഹിരാകാശ അതോറിറ്റി മേധാവിയാക്കി ചുമതലപ്പെടുത്തി.
അമീര്‍ അബ്ദുല്ല ബിന്‍ ബന്ദറിനെ നാഷനല്‍ ഗാര്‍ഡ് മന്ത്രിയായും ടൂറിസം അതോറിറ്റി മേധാവിയായി അഹ്മദ് ഖത്തീബ്‌നെയും നിയമിച്ചു. വിനോദ അതോറിറ്റി മേധവിയായി തുര്‍ക്കി ആല്‍ ഷെയ്ഖ്, സ്‌പോര്‍ട്‌സ് അതോറിറ്റി മേധാവിയായി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി, പൊതു സുരക്ഷാ ഡയറക്റ്ററേറ്റ് തലവനായി ഖാലിദ് അല്‍ ഹര്‍ബിയെയും, ദേശീയ സുരക്ഷ ഉപദേശകനായി മുസാഇദ് അല്‍ ഐബാനെയും അസീര്‍ മേഖല ഗവര്‍ണറായി അമീര്‍ തുര്‍ക്കി ബിന്‍ തലാല്‍, അല്‍ ജൗഫ് മേഖല ഗവര്‍ണറായി അമീര്‍ ബദര്‍ ബിന്‍ സുല്‍ത്താനെയും നിയമിച്ചു. ബ്രിട്ടന്‍ അംബാസിഡറായിരുന്ന പ്രിന്‍സ് മുഹമ്മദ് ബിന്‍ നവാഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്‌നെ സല്‍മാന്‍ രാജാവിന്റെ ഉപദേശകനായി മന്ത്രി റാങ്കോടെയും നിയമിച്ചു.
സല്‍മാന്‍ രാജാവ് ഭരണസാരഥ്യം ഏറ്റെടുത്തതിനു ശേഷം ഇത് ആറാം തവണയാണ് മന്ത്രിസഭയില്‍ അഴിച്ചു പണി നടക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന അഴിച്ചുപണിയിലാണ് ആദ്യ വനിത മന്ത്രി നിയമിതയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."