HOME
DETAILS
MAL
സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തി ഇനസ്
backup
August 14 2017 | 01:08 AM
വനിതകളുടെ 50 കിലോ മീറ്റര്‍ നടത്തത്തില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് പോര്‍ച്ചുഗല്‍ താരം ഇനസ് ഹെന്റിക്വസ്. നാല് മണിക്കൂര്‍ അഞ്ച് മിനുട്ട് 54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇനസ് സ്വന്തം റെക്കോര്‍ഡ് നേട്ടമായ 4.08.26 സെക്കന്‍ഡിന്റെ സമയം മാറ്റിയെഴുതിയത്. ഈ ലോക ചാംപ്യന്‍ഷിപ്പില്‍ പിറന്ന ആദ്യ ലോക റെക്കോര്‍ഡ് നേട്ടം കൂടിയാണിത്. ഈയിനത്തില്‍ വെള്ളിയും വെങ്കലവും ചൈനീസ് താരങ്ങളായ ഹാങ് യിന്, ഷുഖിങ് യാങ് എന്നിവര്‍ നേടി.
പുരുഷ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ യോഹന് ഡിനിസിനാണ് സ്വര്‍ണം. ലോക ചാംപ്യന്‍ഷിപ്പിലെ 50 കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായമുള്ള താരമെന്ന റെക്കോര്‍ഡും 39കാരനായ ഡിനിസിന്റെ പേരിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."