സംസ്ഥാന കര്‍ഷകതിലകം പുരസ്‌കാരം എം.എസ് ഹര്‍ഷക്ക്
വാളാട്(വയനാട്): വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയ 2016ലെ കര്‍ഷകതിലകം അവാര്‍ഡ് വാളാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി എം.എസ് ഹര്‍ഷക്ക്. സ്വന്തം പുരയിടത്തിലെ 20 സെന്റില്‍ റെഡ്‌ലേഡി, കാബേജ്, ക്വാളിഫ്‌ളവര്‍, പച്ചമുളക്, തക്കാളി, പയര്‍, പാവല്‍, കടുക് തുടങ്ങി 30ഓളം ഇനം പച്ചക്കറികള്‍ തീര്‍ത്തും ജൈവരീതിയില്‍ കൃഷി ചെയ്ത മികവ് പരിഗണിച്ചാണ് അവാര്‍ഡ്. കൃഷിയിടത്തിലേക്കാവശ്യമായ ജൈവവളം, ജൈവ കീടനാശിനികള്‍, മണ്ണിര കമ്പോസ്റ്റ് മുതലായവ വീട്ടില്‍ ഉല്‍പ്പാദിപ്പിച്ച് കൃഷിക്ക് ഉപയോഗിക്കുകയാണ് ഹര്‍ഷ. പച്ചക്കറികള്‍ വീട്ടാവശ്യത്തിന് എടുത്ത് ബാക്കിയുള്ളവ ഇരുമനത്തൂര്‍ വെജിറ്റബിള്‍ സംഘത്തിന് നല്‍കുകയാണ് ചെയ്യുന്നത്. ഇരുമനത്തൂര്‍ മീത്തല്‍ സുരേഷിന്റെയും സുചിത്രയുടെയും മകളായ ഹര്‍ഷ കര്‍ഷകകുടുംബാംഗമാണ്. അതുകൊണ്ടുതന്നെ ചെറുപ്പത്തിലെ രക്ഷിതാക്കളില്‍ നിന്നു കൃഷിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചിരുന്നു. തേനിച്ചവളര്‍ത്തല്‍, പക്ഷിമൃഗാദികളുടെ പരിചരണം എന്നിവയും ഹര്‍ഷയുടെ ഒഴിവുസമയങ്ങളിലെ വിനോദമാണ്. തവിഞ്ഞാല്‍ കൃഷി ഓഫിസര്‍ അരുണ്‍കുമാര്‍, കൃഷി അസിസ്റ്റന്റ് വിനോദിനി, ഇരുമനത്തൂര്‍ ഇ.വി.എസ് പ്രസിഡന്റ് ജയരാമന്‍, അധ്യാപകരായ സി.സര്‍ഗ, ജാസ്സ്, സൂസന്‍ എന്നിവരാണ് കൃഷിക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും പ്രോത്സാഹനവും ഹര്‍ഷക്ക് നല്‍കുന്നത്. രണ്ടുവര്‍ഷം മുന്‍പു മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ഷകതിലകം അവാര്‍ഡ് ആദ്യമായാണ് വയനാടന്‍ ചുരം കയറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."