HOME
DETAILS

പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നവീകരണം,110 കോടി രൂപ അനുവദിച്ചു

  
backup
December 28 2018 | 05:12 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b1-5

 

കല്‍പ്പറ്റ: ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നവീകരണത്തിനായി ജില്ലക്ക് സംസ്ഥാന സര്‍ക്കാര്‍ 110 കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്തെ റോഡ് നവീകരണത്തിനായി 1191 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആകെ ചെലവൊഴിക്കുക. മാനന്തവാടി മണ്ഡലത്തിന് 50 കോടിയും, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളില്‍ 30 കോടി രൂപ വീതവും ലഭിക്കും. കല്‍പ്പറ്റ മണ്ഡലത്തില്‍ വെങ്ങപ്പള്ളി-പൊഴുതന റോഡ് 5 കോടി, പത്താംമൈല്‍-കാവുമന്ദം റോഡ് 4 കോടി, ചെന്നലോട്-മുണ്ടക്കുറ്റി-ചേരിയംകൊല്ലി റോഡ് 4കോടി, ചെന്നലോട് ഊട്ടുപാറ റോഡ് 2 കോടി, കല്‍പ്പറ്റ-പേരാല്‍-പനംകുഴി റോഡ് 1കോടി, കോഴിക്കോട്-വൈത്തിരി-ഗൂഡലൂര്‍ റോഡ് 14 കോടി രൂപയും ലഭിക്കും.
കൂടാതെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ റോഡ് 9.7 കോടി, മീനങ്ങാടി-കുമ്പളേരി-അമ്പലവയല്‍ റോഡ് 7 കോടി, വടുവഞ്ചാല്‍-കൊളഗപ്പാറ റോഡ് 5 കോടി, താന്നിത്തെരുവ്-ചെറ്റപ്പാലം-പള്ളിത്താഴെ-മരക്കടവ് റോഡ് 2.8 കോടി, തോമാട്ടുചാല്‍-മേപ്പാടി റോഡ് 2 കോടി, സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ പാടിച്ചിറ-കബനിഗിരി-മരക്കടവ്-പെരിക്കല്ലൂര്‍ റോഡ് 1.5 കോടി, പാറക്കടവ്-മടപ്പള്ളിക്കുന്ന്-മരക്കടവ്-പെരിക്കല്ലൂര്‍-കടവ് -വേലിയമ്പം-സുല്‍ത്താന്‍ ബത്തേരി പെരിക്കല്ലൂര്‍ റോഡ് 1 കോടി, കൂടാതെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ കല്‍വെര്‍ട്ടുകള്‍ നന്നാക്കുന്നതിനും, സൈഡ് ചുമരുകല്‍ കെട്ടുന്നതിനും 1 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
മാനന്തവാടി മണ്ഡലത്തില്‍ മാനന്തവാടി-വിമലനഗര്‍-വാളാട്-പേര്യ റോഡ് 4 കോടി, ആറാംമൈല്‍-കമ്മന-കരിന്തിരിക്കടവ്-മാനന്തവാടി റോഡ് 7 കോടി, മാനന്തവാടി-ഇരുമനത്തൂര്‍-കുഞ്ഞോം റോഡ് 6 കോടി, തോണിച്ചാല്‍-പള്ളിക്കല്‍ റോഡ് 4.5 കോടി, മാനന്തവാടി-വിമലനഗര്‍-കുളത്താട-വാളാട് പേരിയ റോഡ് 3.1 കോടി, അഞ്ചാംപീടിക-പുതുശ്ശേരി-കാഞ്ഞിരങ്ങാട് റോഡ് 6 കോടി, കണ്ടത്തുവയല്‍ റോഡ് 4.65 കോടി , പള്ളിക്കുന്ന്-അഞ്ച്കുന്ന് റോഡ് 2 കോടി, കാട്ടിക്കുളം-തോല്‍പ്പെട്ടി റോഡ് 5.41 കോടി, മാനന്തവാടി-കല്‍പ്പറ്റ റോഡ് 1.1 കോടി, തലശ്ശേരി ബാവലി റോഡ് സൈഡ് കെട്ട് 2.6 കോടി, ബേഗൂര്‍-തിരുനെല്ലി റോഡ് സൈഡ് കെട്ട് 1.78 കോടി, വാളാട് പുള്ളാംപ്പാറ പാലം നവീകരണം 2.4 കോടി രൂപയും ലഭിക്കും. ജില്ലയിലെ റോഡ് നവീകരണത്തിനായി 110 കോടി ലഭിക്കുന്നതോടെ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago