മാലിന്യ ലോറിയില്‍ കുടിവെള്ളവിതരണവും, 'നാറ്റക്കേസ് '
മയ്യില്‍: പാവന്നൂരില്‍ ഉപയോഗശൂന്യമായ കരിങ്കല്‍ ക്വാറിക്കു സമീപം കക്കൂസ് മാലിന്യങ്ങള്‍ കൊണ്ടു പോകുന്ന ടാങ്കര്‍ ലോറി കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രി കക്കൂസ് മാലിന്യത്തിന്റെ അസഹനീയമായ നാറ്റം ഇവിടെ അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നു ഇന്ന് രാവിലെ പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ക്വാറിക്ക് സമീപം വാഹനം കണ്ടെത്തിയത്. രാത്രികാലങ്ങളില്‍ മാത്രം സര്‍വിസ് നടത്തുന്ന വാഹനം പുലര്‍ച്ചെ എത്തി കരിങ്കല്‍ ക്വാറിയിലെ വെളളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയാണ് പതിവ്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മയ്യില്‍ പൊലിസെത്തി ഡ്രൈവറെ സമീപത്തെ വാടക വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു.
മാസങ്ങളായി മയ്യിലും പരിസര പ്രദേശങ്ങളിലും ആളൊഴിഞ്ഞ ഇടങ്ങളില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളിയത് ഈ വാഹനങ്ങളില്‍ കൊണ്ടു വന്നാണെന്ന് സൂചനയുണ്ട്.
ഇതേ വാഹനത്തില്‍ പരിസര പ്രദേശങ്ങളിലെ വിവാഹ, ഗൃഹപ്രവേശനങ്ങള്‍ മുതലായ ആഘോഷങ്ങള്‍ക്കും ഹോട്ടലുകളിലേക്കും ശുദ്ധ ജലം എന്ന പേരില്‍ കരിങ്കല്‍ ക്വാറിയിലെ ഉപയോഗശൂന്യമായ വെള്ളം എത്തിക്കുന്നതായും സംശയമുണ്ട്. ശുദ്ധജല വിതരണം എന്ന പേരിലാണ് ഈ വാഹനത്തില്‍ കക്കൂസ് മാലിന്യങ്ങള്‍ കൊണ്ടു പോകുന്നത്.
സമീപം വച്ച് മറ്റൊരു ടാങ്കര്‍ ലോറിയും കണ്ടെടുത്തു. എന്നാല്‍ വാഹനം കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലിസ് തയാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."