HOME
DETAILS
MAL
ബംഗ്ലാദേശില്‍ 30ന് തെരഞ്ഞെടുപ്പ്: ഇന്റര്‍നെറ്റ് റദ്ദാക്കി മുന്നൊരുക്കം
backup
December 28 2018 | 05:12 AM
ധാക്ക: ഡിസംബര്‍ 30ന് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ എല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവച്ചു. പ്രശ്നസാധ്യത മുന്‍കൂട്ടി കണ്ടാണിത്.
നിലവില്‍ ഭരിക്കുന്ന പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യമുന്നണിയും തമ്മിലാണ് മത്സരം. അഴിമതിക്കേസില്‍ ജയിലിലാണ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് ഖാലിദ സിയ.
രാജ്യത്തെ എല്ലാ സേവനദാതാക്കളോടും 3ജി, 4ജി സേവനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി. എന്നാല്‍ 2ജി സേവനങ്ങള്‍ ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."