HOME
DETAILS

തിരുവമ്പാടി വിമാനത്താവളം; ആകാശ സ്വപ്‌നങ്ങള്‍ക്ക് ഊര്‍ജമേകി സുപ്രഭാതം സെമിനാര്‍

  
backup
August 14 2017 | 01:08 AM

thiruvambadi-airport-suprabhaatham-seminar

തിരുവമ്പാടി: ദൂരത്തിന്റെയും വേഗത്തിന്റെയും പുരോഗതിയുടെയും ആകാശ സ്വപ്നങ്ങളുമായി ജനമനസുകളില്‍ ചര്‍ച്ചയാകുന്ന കോഴിക്കോട് തിരുവമ്പാടി വിമാനത്താവള നിര്‍മാണത്തിന് മുതല്‍ക്കൂട്ടായി സുപ്രഭാതം സെമിനാര്‍. 'തിരുവമ്പാടിക്കു ചിറകു മുളക്കുമോ' എന്ന പ്രമേയത്തില്‍ സുപ്രഭാതം സംഘടിപ്പിച്ച വികസന സെമിനാര്‍ മലയോര മേഖലയില്‍ വികസനത്തിന്റെ വാതില്‍ തുറന്ന ചര്‍ച്ചാ വേദിയായി. തിരുവമ്പാടി വ്യാപാര ഭവനില്‍ നടന്ന സെമിനാറില്‍ ജനപ്രതിനിധികളും രാഷ്്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി എം.ഐ ഷാനവാസ് എം.പി പ്രതീകാത്മകമായി വിമാനം പറത്തിയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.


കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സ്ഥാനം നിലനിര്‍ത്തി കൊണ്ടു തന്നെ മലബാറില്‍ പുതിയ വിമാനത്താവളം എന്ന ലക്ഷ്യം മുന്നില്‍ വച്ച് പ്രവര്‍ത്തിക്കണമെന്നും വിമാനത്താവളം നിര്‍മിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തു ജോലി ചെയ്യുന്ന കര്‍ഷകര്‍ക്ക് മതിയായ നഷടപരിഹാരം നല്‍കി അവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയാല്‍ സ്വകാര്യ മേഖലയില്‍ തന്നെ വിമാനത്താവളം നിര്‍മിക്കാന്‍ സംരംഭകര്‍ രംഗത്തുവരുമെന്നും ആവശ്യമെങ്കില്‍ സഹകരണ മേഖലയിലും ഇതു നിര്‍മിക്കാമെന്നും സെമിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.


കെ.കരുണാകരന്റെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരിയില്‍ നിര്‍മിച്ച വിമാനത്താവളത്തിന്റെ മാതൃക പിന്തുടരാമെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനായി ഒരുമിച്ച് നില്‍ക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും ഒരുമിച്ചിരുത്തി ഒരു നാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തു പകരാന്‍ സുപ്രഭാതം മുന്നോട്ടു വന്നതിനെ എല്ലാവരും പ്രശംസിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍ അധ്യക്ഷനായി. ഫാദര്‍ ആന്റണി കൊഴുവനാല്‍ മുഖ്യാതിഥിയായിരുന്നു. തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം തോമസ് മുഖ്യപ്രഭാഷണം നടത്തി. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി വിഷയാവതരണം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.കെ കാസിം, വി.ഡി ജോസഫ്, തിരുവമ്പാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബോസ് ജോസഫ്, സി.പി.എം ഏരിയാ കമ്മിറ്റി അംഗം ജോളി ജോസഫ്, ബി.ജെ.പി ദേശീയ സമിതി അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍, ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി, കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി ടി.എം ജോസഫ്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, കാലിക്കറ്റ് ചേംബര്‍ മുന്‍ പ്രസിഡന്റ ഡോ. കെ. മൊയ്തു, സുപ്രഭാതം ഡയരക്ടര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അല്‍ഹിന്ദ് അക്കാദമി ഡയരക്ടര്‍ കെ.പി മുത്തുക്കോയ, മലബാര്‍ ഡെവലപ്പ്‌മെന്റ് സെക്രട്ടറി കെ.എന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമതി ചെയര്‍മാന്‍ നടുക്കണ്ടി അബൂബക്കര്‍ സ്വാഗതവും കണ്‍വീനര്‍ പി. അലി അക്ബര്‍ മുക്കം നന്ദിയും പറഞ്ഞു. അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago