ഐ.സ് മതനിഷിദ്ധം, മാനവ വിരുദ്ധം: ജില്ലാ സെമിനാര്‍ നാളെ
കല്‍പ്പറ്റ: ഇസ്ലാമിക ആദര്‍ശങ്ങളുടെ പിന്തുണയുണ്ടന്ന് അവകാശപ്പെട്ട് നിരപരാധികളെ കൂട്ടകൊല ചെയ്തു കൊണ്ടിരിക്കുന്ന ഐ.എസ്(ഇസ്ലാമിക സ്റ്റേറ്റ്)ഇസ്ലാമിന്റെ മുഖ്യ ശത്രുവാണന്ന് വിശദീകരിക്കാന്‍ നാളെ നാല് മണി മുതല്‍ വിജയ പമ്പ് പരിസരത്ത് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഇതിഹത്തുള് ഷുഭാനുള് മുജാഹിദീന്‍ ജില്ലാ കമ്മിറ്റി ഭാരവഹികള്‍ പറഞ്ഞു. സെമിനാര്‍ ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സജാദ് ഉദ്ഘാടനം ചെയ്യും.
സി.കെ ശശീന്ദ്രന് എം.എല്‍.എ മുഖ്യാതിഥിയാവും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എം. കരിം, ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ്, സി.പി.എം ജില്ലാ സെക്രട്ടറി സി ഭാസ്കരന്, മുനീര്‍ നജാത്തി സംബന്ധിക്കും.
മുജാഹിദ് ബാലുശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പി.കെ സൂപ്പി, ഹംസത്ത് മുട്ടില്‍, സിദ്ധിക്ക് മൗലവി, അബ്ദുള്‍ റഷീദ് വെണ്ണിയോട്, മുഹമ്മദ് ഇഖ്ബാല്‍, സുബൈര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."