HOME
DETAILS

സിയസ്‌കൊ ഒരു മാസത്തിനകം ഒഴിയണമെന്ന് കോര്‍പറേഷന്‍; ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് ഭാരവാഹികള്‍

  
backup
August 14 2017 | 02:08 AM

%e0%b4%b8%e0%b4%bf%e0%b4%af%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8a-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%95%e0%b4%82


കോഴിക്കോട്: കുറ്റിച്ചിറയിലെ അസന്‍കോയ മുല്ല പാര്‍ക്കില്‍നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ സിയസ്‌കൊയ്ക്ക് നോട്ടിസ് അയച്ചു. കുറ്റിച്ചിറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിയസ്‌കൊ ആസ്ഥാന കെട്ടിടം സ്ഥിതിചെയ്യുന്ന പാര്‍ക്ക് ഒഴിപ്പിച്ചെടുക്കാന്‍ നഗരസഭാ കൗണ്‍സില്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് കോര്‍പറേഷന്‍ നോട്ടിസ് അയച്ചത്. ഒരു മാസത്തിനകം പാര്‍ക്ക് ഒഴിയണമെന്നും സ്ഥാപനം സ്ഥിതിചെയ്യുന്ന കെട്ടിടം ഒഴിപ്പിക്കുമ്പോഴുള്ള നാശനഷ്ടം സംഘടനയ്ക്കു നല്‍കുമെന്നും നോട്ടിസില്‍ പറയുന്നു. സ്വാതന്ത്ര്യസമര സേനാനി അസന്‍കോയ മുല്ലയുടെ പേരില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കുറ്റിച്ചിറയിലെ നിലവിലുള്ള പാര്‍ക്ക് നടത്തിപ്പിനു കൊടുത്തവര്‍ വേണ്ടവിധം പരിചരിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോര്‍പറേഷന്റെ നടപടി.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ വയോജന ക്ലബും ഉദ്യാനവും ആരംഭിക്കാനാണ് തീരുമാനമെന്നും നോട്ടിസില്‍ സൂചിപ്പിക്കുന്നുണ്ട്. അസന്‍കോയ മുല്ല അനുസ്മരണ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ നഗരസഭയുടെ റവന്യൂ ഇന്‍സ്‌പെക്ടര്‍ ഇതിനെതിരേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാര്‍ക്ക് മതിയായ രീതിയില്‍ പരിപാലിക്കുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്നു സിയ്‌കൊ ഇതിന്റെ വ്യക്തമായ വിശദീകരണം നല്‍കി. പിന്നീട് കോര്‍പറേഷനുമായുള്ള കരാറിനു വിരുദ്ധമായാണ് പാര്‍ക്കില്‍ നിര്‍മിച്ച നാലുനില കെട്ടിടം ഉപയോഗിക്കുന്നതെന്നും പാര്‍ക്കിന്റെ പേരു കാണിക്കുന്ന ബോര്‍ഡ് കവാടത്തില്‍ സ്ഥാപിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി വീണ്ടും കോര്‍പറേഷന്‍ സിയസ്‌കൊയ്‌ക്കെതിരേ തിരിയുകയായിരുന്നു.
1976-ലെ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാന പ്രകാരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സിയസ്‌കൊയ്ക്ക് സ്ഥലം കൈമാറിയതാണെന്നും കോര്‍പറേഷന്റെ നിലവിലെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും സിയസ്‌കൊ പ്രസിഡന്റ് പി.ടി മുഹമ്മദലിയും ജനറല്‍ സെക്രട്ടറി കെ. നൗഷാദ് അലിയും പറഞ്ഞു. 1980-ല്‍ വ്യക്തമായ പ്ലാനിന്റെയും പെര്‍മിറ്റിന്റെയും അടിസ്ഥാനത്തില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.എം അബൂബക്കര്‍ മേയറുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് നിലവിലുള്ള മൂന്നുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതിനുശേഷം കെട്ടിടത്തിന് യാതൊരുവിധ മാറ്റങ്ങളും വരുത്തിയിട്ടില്ലെന്നും ഒരുതരത്തിലുമുള്ള നിര്‍മാണ പ്രവൃത്തിയും ഉണ്ടായിട്ടില്ലെന്നും സിയസ്‌കൊ ഭാരവാഹികള്‍ പറയുന്നു. കെട്ടിടത്തിലെ മൊബൈല്‍ ടവര്‍ ഭാരതി സെല്ലുലാര്‍ കമ്പനിയുടെതാണ്. 2001-ല്‍ കോര്‍പറേഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് ഇവിടെ കമ്പനി ടവര്‍ നിര്‍മിച്ചത്. പ്രതിമാസം ഇതിന്റെ വകയായി കമ്പനി ലൈസന്‍സ് ഫീസ് അടക്കണമെന്നുമാണ് ചട്ടം.
പാര്‍ക്കിലെ റേഡിയോ ഹൗസ് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കോര്‍പറേഷന്റെ മറ്റൊരു ആരോപണം. എന്നാല്‍ ദൃശ്യമാധ്യമങ്ങളുടെ വരവോടുകൂടി റേഡിയോക്ക് പകരം ടി.വി സ്ഥാപിക്കുകയായിരുന്നു. നിലവില്‍ ഇവിടെയുള്ള എല്‍.സി.ഡി ടി.വി മാറ്റി റേഡിയോ സ്ഥാപിക്കാന്‍ തയാറാണെന്നും സിയസ്‌കൊ അധികൃതര്‍ പറയുന്നു.
രണ്ടുവര്‍ഷം മുന്‍പ് കുറ്റിച്ചിറ നവീകരണത്തിനായുള്ള സാമഗ്രികള്‍ സൂക്ഷിച്ചതു കാരണം അസന്‍കോയ മുല്ല പാര്‍ക്കിന് ചെറിയ തോതിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതിനുശേഷം മൂന്നു ലക്ഷത്തോളം ചെലവഴിച്ച് പാര്‍ക്ക് നവീകരിക്കുകയും നല്ല രീതിയില്‍ പരിപാലിച്ച് വരികയും ചെയ്യുന്നുണ്ടെന്നാണ് സിയസ്‌കൊ പറയുന്നത്. കൂടാതെ കോര്‍പറേഷന്‍ നടപടി സ്വീകരിക്കാനുണ്ടായ മറ്റൊരു കാരണമായ എ.ടി.എം കൗണ്ടറും 2013-ല്‍ ഐ.ഡി.ബി.ഐ ബാങ്കിന് കോര്‍പറേഷന്‍ കെട്ടിട നമ്പര്‍ അനുവദിച്ചു കൊടുത്തതാണെന്നും സിയസ്‌കൊ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
കോര്‍പറേഷന്റെ ഇത്തരം നടപടികള്‍ നിര്‍ഭാഗ്യകരമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും കോര്‍പറേഷന്‍ മേയര്‍ക്കും സിയസ്‌കൊ അധികൃതര്‍ നിവേദനം അയച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago