കല്ലായിപ്പുഴ: ജില്ലാ ഭരണകൂടത്തിന്റെ നടപടികള്‍ക്ക് ഐക്യദാര്‍ഢ്യം
കോഴിക്കോട്: കല്ലായിപ്പുഴ കൈയേറ്റങ്ങള്‍ക്കെതിരേയും പുഴ മലിനമാക്കുന്നതിനെതിരേയും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കല്ലായിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുഴയുടെ തീരത്ത് ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു.
മുന്‍ മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുകയും ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പ്രലോഭനങ്ങള്‍ക്കും ഭീഷണിക്കും വഴങ്ങാതെ ശക്തമായ നിലപാട് കല്ലായിപ്പുഴയുടെ കാര്യത്തില്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറായത് സ്വാഗതാര്‍ഹമാണ്. കൈയേറ്റ ഭൂമികള്‍ രാഷ്ട്രീയ സ്വാധീനത്തില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനെ ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ ഇല്ലാതാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കല്ലായിയില്‍ നേരത്തെ മരവ്യവസായവും പുഴയും ഉണ്ടായിരുന്നു. ഇന്ന് പുഴയും മരവ്യവസായവും ഇല്ലാത്ത സാഹചര്യമാണ്. കൈയേറ്റങ്ങള്‍ക്കെതിരേ രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയില്ലെങ്കില്‍ ഭാവിതലമുറക്ക് കരുതിവയ്ക്കാന്‍ പുഴ ഉണ്ടാകില്ലെന്നും അതിനാല്‍ പുഴ സംരക്ഷണത്തിനു ശക്തമായ മുന്നേറ്റം അനിവാര്യമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് എസ്.കെ കുഞ്ഞിമോന്‍ അധ്യക്ഷനായി.
മരവ്യവസായത്തിന്റെ മറവില്‍ നടക്കുന്ന കൈയേറ്റങ്ങള്‍ തടയുകയും ചെറുകിട കച്ചവടക്കാര്‍ക്ക് പുഴയെ ബാധിക്കാത്ത സ്ഥലങ്ങള്‍ സര്‍ക്കാര്‍ നേരിട്ടു നല്‍കുകയും ചെയ്യണമെന്നു ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ അഭിപ്രായപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍, പുഴ സംരക്ഷണ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ടി.കെ.എ അസീസ്, പ്രശാന്ത് കളത്തിങ്ങല്‍, എം.പി കോയട്ടി, ഇ.പി അശ്‌റഫ്, കെ.പി രാധാകൃഷ്ണന്‍, കുഞ്ഞാവ മാനാകുളം സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ പള്ളിക്കണ്ടി സ്വാഗതവും പി.പി ഉമ്മര്‍ കോയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."