HOME
DETAILS
MAL
ഫൈബര്‍ കേബിള്‍ റോഡിലേക്ക് മറിഞ്ഞു: ബൈക്ക് യാത്രികന് പരുക്ക്
backup
August 14 2017 | 02:08 AM
പള്ളുരുത്തി: പളളുരുത്തി സംസ്ഥാന പാതയ്ക്ക് സമീപം റിലയന്‍സ് കമ്പനിയുടെ ഫൈബര്‍ കേബിള്കടന്നു പോകുന്നതിന് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പോസ്റ്റ് മറിഞ്ഞ് വീണ് ഇരുചക്രവാഹന യാത്രികന് പരുക്കേറ്റു. ഞായറാഴ്ച രാവിലെ 11.30 ഓടെ പള്ളുരുത്തി നടക്കു സമീപമാണ് സംഭവം.
റോഡിലേക്ക് ചാഞ്ഞ് കിടന്നിരുന്ന കേബിളുകള്‍ വാഹന യാത്രികര്‍ക്ക് ഭീഷണിയായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം റോഡിലേക്ക് വീണ് കിടന്നിരുന്ന കേബിളില്‍ വാഹനം ഉടക്കി ഇരുമ്പ് പോസ്റ്റ് റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
പള്ളുരുത്തി സ്വദേശി അജയനാണ് പരുക്കേറ്റത് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഫൈബര്‍കേബിള്‍ അപകടാവസ്ഥയിലാണെന്ന് കാട്ടി റിലയന്‍സ് കമ്പിനി അധികൃതര്‍ക്കും, നഗരസഭക്കും നാട്ടുകാര്‍ പരാതിനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."