HOME
DETAILS
MAL
വനിതാ മതിലിനു നിര്‍ബന്ധിത പണപ്പിരിവ്; ഗൂഢാലോചന നടന്നതായി സംശയം: കടകംപള്ളി
backup
December 28 2018 | 06:12 AM
കണ്ണൂര്‍: വനിതാ മതിലിനായി പെന്‍ഷന്‍കാരില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തിയതില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് അടക്കമുള്ള ജില്ലകളില്‍ ക്ഷേമപെന്‍ഷനില്‍നിന്ന് വനിതാ മതിലിനായി പണം പിരിച്ചതായി ആരോപണമുയര്‍ന്നിരുന്നു. രസീതുകള്‍ നല്‍കിയായിരുന്നു പിരിവ് നടത്തിയിരുന്നു. അതേസമയം, ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി വീഡിയോ പുറത്തുവിട്ടത്.
പെന്‍ഷനില്‍നിന്ന് പിരിവ് എടുത്തതില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് വയോധികര്‍ പറയുന്ന വീഡിയോ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സി.പി.എം പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."