HOME
DETAILS

കുടിയിറക്ക് ഭീഷണിയില്‍ ജോസ്ഗിരിയിലെ കര്‍ഷകര്‍

  
backup
August 14 2017 | 02:08 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c


ആലക്കോട്: മൂന്നു പതിറ്റാണ്ടിലധികമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയില്‍ നിന്നു തങ്ങളെ കുടിയിറക്കുന്ന നിമിഷത്തെ ഭീതിയോടെ കാത്തിരിക്കുകയാണ് ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരിയില്‍ നിന്നുള്ള ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് പണം കൊടുത്തു വാങ്ങിയ ഭൂമിക്ക് അവകാശവാദവുമായി സ്വകാര്യ വ്യക്തി രംഗത്തെത്തിയതാണ് ഇവരുടെ ജീവിതത്തിനു മുകളില്‍ കരിനിഴല്‍ വീഴാന്‍ തുടങ്ങിയത്.
കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കുടിയേറ്റ ഗ്രാമമാണ് ജോസ്ഗിരി. പേരു പോലെ തന്നെ തലയുയര്‍ത്തി നില്‍ക്കുന്ന കുന്നിന്‍ ചരിവുകള്‍ക്കിടയില്‍ പച്ച പുതച്ചു കിടക്കുന്ന കൃഷി സ്ഥലങ്ങളാണ് ഇവിടെ ഏറെയും. വേനല്‍ കാലത്തു പോലും താപനില വളരെ കുറവായ ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്. പ്രധാന ക്രിസ്ത്യന്‍ തീര്‍ഥാടനകേന്ദ്രമായ തിരുനെറ്റികല്ല് സന്ദര്‍ശിക്കാന്‍ നിരവധി പേരാണ് ദിവസേന ഇവിടെ എത്തുന്നത്. പ്രകൃതി ഭംഗി ആവോളമുണ്ടെങ്കിലും ഇവിടെ താമസിക്കുന്ന പാവപെട്ട കര്‍ഷക കുടുംബങ്ങള്‍ ഇന്ന് തീരാ ദുരിതത്തിലാണ്.
1970 ല്‍ തൊടുപുഴ സ്വദേശിനിയായ ത്രേസ്യാമ്മ വര്‍ഗീസിന്റെ കാര്യസ്ഥനില്‍ നിന്നാണ് പാവപെട്ട ഈ കര്‍ഷക കുടുംബങ്ങള്‍ പണം കൊടുത്ത് ഭൂമി സ്വന്തമാക്കിയത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഭൂമി എഴുതി നല്‍കുന്നതില്‍ നിന്ന് ഉടമകള്‍ ഒഴിഞ്ഞു മാറി. കൂലിപ്പണിയെടുത്തു കിട്ടുന്ന തുച്ചമായ തുക സ്വരൂപിച്ചാണ് പലരും ഭൂമിയുടെ വില നല്‍കിയത്. കാര്യസ്ഥന്റെ മരണശേഷം സ്ഥലമുടമയുടെ ആളുകള്‍ ആരും തന്നെ ഇങ്ങോട്ട് വരാതായി. 1992 ല്‍ ജപ്തി നടപടികളുമായി അധികൃതര്‍ എത്തിയതോടെയാണ് തങ്ങള്‍ കബളിപ്പിക്കപെട്ടതായി ഇവര്‍ അറിയുന്നത്.
110 ഏക്കറോളം ഭൂമി ഏലതോട്ടമാണെന്നു കാണിച്ചു കേരള ഫിനാസ് കോര്‍പ്പറേഷനില്‍ നിന്ന് ഭൂവുടമ എടുത്ത വായ്പ്പ തിരിച്ചടക്കാത്തതായിരുന്നു ജപ്തിക്ക് കാരണം. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും നാട്ടുകാരും ഒരുമിച്ചു എതിര്‍ത്തതോടെയാണ് ജപ്തിക്കെത്തിയവര്‍ തിരിച്ചു പോയത്. പുളിങ്ങോം വില്ലേജില്‍ സര്‍വേ നമ്പര്‍ 1271 ല്‍ പെട്ട 110 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നുള്ള പരാതി നിലനില്‍ക്കെയായിരുന്നു ജപ്തി നടപടി.
ഇതിന്റെ അടിസ്ഥാനത്തില്‍ 2011 ല്‍ കണ്ണൂര്‍ സബ് കലക്ടര്‍ പ്രദേശത് എത്തുകയും ഭൂമി പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
കോര്‍പ്പറേഷനില്‍ അടക്കുവാനുള്ള വായ്പാതുക തങ്കം ജേക്കബ് എന്നയാള്‍ അടക്കുകയും അധികൃതരെ സ്വാധീനിച്ചു ഭൂമിക്ക് കരം ഒടുക്കുകയുമായിരുന്നു. ഇതിനെതിരേ നാട്ടുകാര്‍ കോടതിയെ സമീപിച്ചുവെങ്കിലും വിധി നാട്ടുകാര്‍ക്ക് എതിരായി.
കൈവശഭൂമിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഇവര്‍ക്ക് പഞ്ചായത്ത് വീട്ടു നമ്പറും റേഷന്‍ കാര്‍ഡും വൈദ്യുതിയുമടക്കം അനുവദിച്ചിട്ടുണ്ട്. മണ്ണിനോട് മല്ലടിച്ച് പടുത്തുയര്‍ത്തിയ കൃഷിയിടത്തില്‍ ഇന്ന് റബറും തെങ്ങും, കവുങ്ങും, കൊക്കോയും, കാപ്പിയും ഉള്‍പ്പെടെ കൃഷി ചെയ്തു വരുന്നു. സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ഭൂമി കൈവശക്കാര്‍ക്ക് പതിച്ചു നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും യാതൊന്നും ഉണ്ടായില്ല.
ഭൂമി പതിച്ചു കിട്ടുന്നതിനായി ചിലവഴിച്ച പണമുണ്ടായിരുന്നുവെങ്കില്‍ ഒരേക്കര്‍സ്ഥലം വിലകൊടുത്തു വാങ്ങാമായിരുന്നുവെന്നും ഇവര്‍ പറയുന്നു.
റവന്യൂ ഭൂമി കള്ളരേഖ ചമച്ച് കൈക്കലാക്കിയവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുകയും കൈവശക്കാര്‍ക്ക് ഭൂമി പതിച്ചു കൊടുക്കയും ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago