HOME
DETAILS
MAL
അവര്‍ നായന്മാരാകുമ്പോള് എന്തും ആകാമല്ലോ; പിള്ളയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്
backup
December 28 2018 | 08:12 AM
തിരുവനന്തപുരം: ആര് ബാലകൃഷ്ണ പിള്ളയ്ക്കും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരെ എന്‍.എസ്.എസ്. ഭരണപക്ഷത്തെ രണ്ട് നേതാക്കളും ഇപ്പോള്‍ ചേക്കേറിയ നേതാവും എന്‍.എസ്.എസിനെ രൂക്ഷമായി ആക്രമിക്കുന്നുവെന്നും എന്‍.എസ്.എസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു.
'അവര്‍ നായന്മാര് ആകുമ്പോള്‍ എന്‍.എസ്.എസിനെതിരെ എന്തും ആകാമല്ലോ'. സംഘടനയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ നേരിടുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സമദൂരം തെറ്റിച്ചെന്ന് ആക്ഷേപിക്കുന്നു. ഈ പരിപ്പൊന്നും എന്‍.എസ്.എസില്‍ വേവില്ല, സമദൂര നിലപാടില്‍ എന്‍.എസ്.എസ് ഉറച്ച് നില്ക്കും. ആചാര സംരക്ഷണത്തിന്റെ കാര്യത്തില്‍ നിലപാട് മാറ്റമില്ല. സര്‍ക്കാര്‍ സമ്മര്‍ദ്ദം ഉപയോഗിച്ചു നടത്തുന്ന വനിതാ മതില് എങ്ങനെ നവോത്ഥാന മതിലാകുമെന്നും വാര്‍ത്താകുറിപ്പില്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."