മഹല്ലുകളില്‍ കുഴപ്പമുണ്ടാക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം: എസ്.എം.എഫ്
ചെര്‍പ്പുളശ്ശേരി: മഹല്ലുകളില്‍ കുഴപ്പം സൃഷ്ടിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് എസ്.എം.എഫ് ജില്ലാ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയിലെ കൊടക്കാട്, മലപ്പുറം ജില്ലയിലെ മുടിക്കോട് പള്ളികളടക്കം പള്ളിക്കുള്ളില്‍ കയറി പ്രാര്‍ഥനക്കെത്തിയ വിശ്വാസികളേയും ഇമാമുമാരേയും അക്രമിക്കുന്നവരെ നിയന്ത്രിക്കാനും അവര്‍ക്ക് മതിയായ ശിക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെര്‍പ്പുളശ്ശേരി സമസ്ത ജില്ലാ കാര്യാലയത്തില്‍ ചേര്‍ന്ന സുന്നിമഹല്ല് ഫെഡറേഷന്‍ പാലക്കാട് ജില്ലാ കൗണ്‍സില്‍ യോഗം എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നെല്ലായ എം.പി കുഞ്ഞഹമദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. സി. മുഹമ്മദ് മുസ്‌ലിയാര്‍, സി. മുഹമ്മദ്കുട്ടി ഫൈസി, ഇ.വി ഖാജാ ദാരിമി, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.പി സമദ് മാസ്റ്റര്‍, അബ്ദുമാസ്റ്റര്‍, സി.പി ബാപ്പു മുസ്‌ലിയാര്‍, ഫായിദ ബഷീര്‍, മുഹമ്മദലി മാസ്റ്റര്‍ പങ്കെടുത്തു. വി.എ.സി കുട്ടി ഹാജി സ്വാഗതവും സി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."