രാജ്യത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിയവരെ വാഴ്ത്തുന്ന കാലം: മരക്കാര്‍ മാരായമംഗലം
പട്ടാമ്പി: രാജ്യത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിയവരെ വാഴ്ത്തുന്ന കാലമാണിതെന്ന് മുസ്‌ലിംലീഗ് ജില്ലാ ജന.സെക്രട്ടറി മരക്കാര്‍മാരായമംഗലം. രാഷ്ട്രപിതാവ് ഗാന്ധിജിയെ വിസ്മരിക്കുന്നവര്‍ ഗാന്ധിജിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തവരെ സ്മരിക്കുകയാണ്. രാജ്യത്തിന് നായകത്വം വഹിക്കുന്നവരില്‍ന്നും നീതി അകലെയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ക്രൂരതകള്‍ നിറഞ്ഞ അവരുടെ ഭൂതകാലം ഭാരതീയരെ അസ്വസ്ഥപ്പെടുത്തുകയാണെന്നും മരക്കാര്‍ പറഞ്ഞു. കേന്ദ്രസര്‍സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ പട്ടാമ്പിയില്‍ നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ജനങ്ങളുടെ സൈ്വര്യത തകര്‍ത്തുകൊണ്ടിരിക്കുകയാണ്. നിലനില്‍പ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുന്നു. ഭരണഘടനയും പൈതൃകവും സ്വാതന്ത്ര്യവും നശിപ്പിക്കുന്നു. ബി.ജെ.പിയെ ഇതിനൊക്കെ പ്രാപ്തമാക്കിയത് രാജ്യത്തെ പുരോഗമനരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചെയ്തികളാണ്. അവര്‍ ഫാസിസത്തിന്റെ വളര്‍ച്ചയെ ലാഘവത്തോടെ കണ്ടു. എന്നാല്‍ ഫാസിസത്തിന്റെ വളര്‍ച്ചയെ മുന്‍കണ്ട് മുസ്‌ലിംലീഗ് നല്‍കിയ മുന്നറിയിപ്പുകള്‍ എല്ലാവരും ഓര്‍ക്കുന്നുണ്ടാകും.
ഫാസിസത്തിന് ബദലായി നിന്ന കോണ്‍ഗ്രസിന്റെ പതനം ആഗ്രഹിച്ചവര്‍ കോണ്‍ഗ്രസിനൊപ്പം നിന്ന ലീഗിനെ പരിഹസിച്ചതില്‍ ഇപ്പോള്‍ സഹതപിക്കുകയാണെന്നും മാരായമംഗലം ഓര്‍മിപ്പിച്ചു. വി.എം. മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷനായി. കെ.പി. വാപ്പുട്ടി, കെ.ടി.എ. ജബ്ബാര്‍, സി.എ. റാസി, എം.ടി. മുഹമ്മദലി, കെ.എം. മുഹമ്മദ്, കെ.കെ.എ. അസീസ്, കെ.വി.എ. ജബ്ബാര്‍, പി.കെ. മുരളീധരന്‍, കെ.പി.എ. റസാഖ് പ്രസംഗിച്ചു.
വി. ഹുസൈന്‍കുട്ടി, കെ.എ. ഹമീദ്, കെ.എസ്. അലി അക്ബര്‍, വി. അബൂബക്കര്‍ ഹാജി, എം. അബ്ദു മാസ്റ്റര്‍, ടി.പി. ഉസ്മാന്‍, വി.എം. അബു ഹാജി, കെ.ടി. കുഞ്ഞിമുഹമ്മദ്, എം.പി. കുഞ്ഞിമുഹമ്മദ് വല്ലപ്പുഴ, പി.കെ. ആറ്റക്കോയതങ്ങള്‍, കെ.പി.എ നാസര്‍, വി.പി. ഫാറൂഖ്, ടി. അബ്ദുസ്സമദ്, കെ.എ. റഷീദ്, പി.കെ.എം. ഷഫീഖ്, പി.ടി.എം ഷഫീഖ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."