യുവതിയുടെ പിതാവ് ഭീഷണിപ്പെടുത്തുന്നെന്ന്
കല്‍പ്പറ്റ: പുല്‍പ്പള്ളിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തുന്ന തന്നെ കടം വാങ്ങിയ പണം തിരിച്ച് നല്‍കിയിട്ടും യുവതിയുടെ പിതാവ് ഭീഷണിപ്പെടുത്തുകയാണെന്ന് പി.എസ് വിനോദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തന്റെ റിക്രൂട്ട്മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ പിതാവാണ് ഭീഷണിപ്പെടുത്തുന്നത്. കൂടുതല്‍ പണം ആവശ്യപ്പെട്ടാണ് ഇവരുടെ ഭീഷണി. യുവതിയുടെ കയ്യില്‍ നിന്നും ആറ് രൂപ പലിശക്ക് പലപ്പോഴായി താന്‍ കടം വാങ്ങിയിരുന്നു.
എന്നാല്‍ വാങ്ങിയ പണം പലിശ സഹിതം ബാങ്ക് അക്കൗണ്ട് വഴി മടക്കി നല്‍കിയതാണ്. എന്നാല്‍ പണം ഇനിയും നല്‍കാനുണ്ട് എന്ന് പറഞ്ഞാണ് ഇയാള്‍ ഫോണിലൂടെ വധ ഭീഷണി മുഴക്കുന്നത്. ഈ സംഭവങ്ങള്‍ സി.പി.എം കാപ്പിസെറ്റ് ലോക്കല്‍ സെക്രട്ടറിയെ അറിയിച്ചിരുന്നു. അടുത്ത ദിവസം പൊലിസില്‍ പരാതി നല്കുന്ന കാര്യം സംസാരിച്ചപ്പോള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പുല്‍പ്പള്ളി സി.പി.എം ഓഫിസില്‍ എത്തിയ താന്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിക്കുന്നതിന് തയാറാകാതെ മറ്റ് ആരോപണങ്ങള്‍ തനിക്കെതിരേ ഉന്നയിക്കുകയായിരുന്നു ഇവര്‍. തനിക്കെതിരേ വ്യാജ എഗ്രിമെന്റ് ഉണ്ടെന്ന് പറഞ്ഞ് ഇപ്പോള്‍ കേസ് എടുത്തിരിക്കുകയാണ്. ഇതു ചൂണ്ടികാട്ടി ജില്ല പൊലിസ് സൂപ്രണ്ടിന് പരാതി കൊടുത്തു. എന്നാല്‍ പൊലിസ് സൂപ്രണ്ടും പരാതിയെടുത്തിട്ടില്ല. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്കും പരാതി നല്കി നടപടിയെടുത്തില്ല.
ജില്ലാ ജോയിന്റ് സെക്രട്ടറിയോട് ഈ വിവരങ്ങല്‍ ധരിപ്പിക്കുകയും തെളിവുകള്‍ നല്‍ക്കുകയും ചെയ്തു. എതിര് കഷിയോട് അദ്ദേഹം സംസാരിച്ചപ്പോള്‍ പലിശയിനത്തില്‍ ബാക്കി പൈസയുണ്ടന്നും അത് കിട്ടില്ലയെന്നുള്ള ഭയം കൊണ്ട് ഞാന്‍ കൊടുത്ത മുദ്ര പത്രത്തില്‍ എഴുതിയതാണന്നും അവര്‍ സമ്മതിച്ചിരുന്നു. ഇപ്പോഴും കൊടുത്ത പണം വീണ്ടും ആവശ്യപ്പെടുകയും എന്റെ പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്കെതിരേയും വ്യാജ എഗ്രിമെന്റ് ഉണ്ടാക്കിയ യുവതിക്കെതിരേയും തന്നെ ഭീക്ഷണിപ്പെടുത്തിയവര്ക്കെതിരേയും നിയമ നടപടിയെടുക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പി.എസ് വിനോദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."