സഊദിയിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു കോടിയിലധികം വരുന്ന മരുന്ന് ഗുളികകള്‍ പിടികൂടി
റിയാദ്: സഊദിയിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു കോടിയിലധികം വരുന്ന മരുന്ന് ഗുളികകള്‍ പിടികൂടിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഊദി, യു എ ഇ സംയുക്ത സേനയാണ് കടത്ത് പിടികൂടിയത്. തൊണ്ണൂറ് ലക്ഷം വരുന്ന മയക്കു മരുന്ന് ഗുളികകളാണ് പിടികൂടിയത്.
കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു സിറിയന്‍ വംശജരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ച യു എ ഇ സംഘം വിവരം സഊദിക്ക് കൈമാറുകയും തുടര്‍ന്ന് ഇരുവരും സംയുക്തമായി നടത്തിയ തിരച്ചിലില്‍ സംഘത്തെ പിടികൂടുകയുമായിരുന്നു.
മറ്റൊരു സംഭവത്തില്‍ സഊദി, യു എ ഇ സംയുക്ത സേന 3,000,000 മയക്കു മരുന്നുകളും പിടികൂടി. സഊദിയിലെത്തിച്ച ഇവ പൂര്‍ണ്ണമായി നശിപ്പിച്ചു. സഊദിയിലും യു എ ഇ യിലുമായി മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ച പതിനൊന്നു പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇതില്‍ പത്തു പേരും സിറിയന്‍ പൗരന്മാരും ഒരാള്‍ സഊദി പൗരനുമാണ്. പിടികൂടിയ മയക്കുമരുന്ന് സംഘത്തെ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."