കിച്ചന് ബിന്നും ബയോഗ്യാസും വിതരണം നടത്തി മതിലകം പഞ്ചായത്ത്
മതിലകം: ഗ്രാമ പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് ആയിരം കിച്ചന് ബിന്നും നൂറോളം ബയോഗ്യാസും വിതരണം നടത്തി മതിലകം ഗ്രാമപഞ്ചായത്ത്. 'മാലിന്യ മുക്ത മതിലകം' എന്ന പദ്ധതിയുടെ ഭാഗമായാണ് വികരണം നടന്നത്.
വീടുകളിലെ ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റി വീട്ടിലെ കൃഷിക്ക് ഉപയോഗിക്കുന്നതിനും അതോടെ മാലിന്യം ഇല്ലാതാക്കുക എന്നതുമാണ് ലക്ഷ്യം. ഏകദേശം പതിനൊന്നായിരം രൂപ വിലയുള്ള ബയോഗ്യാസ് പ്ലാന്റ് മുവ്വായിരം രൂപ മാത്രം ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കി ബാക്കി സബ്സിഡിയായി നല്‍കിയാണ് വിതരണം നടത്തിയത്.
നാന്നൂറ്റി പത്ത് രൂപ വിലയുള്ള കിച്ചന് ബിന്‍ നാല്‍പ്പത്തിയൊന്ന് രൂപ ഗുണഭോക്താവില്‍ നിന്ന് വാങ്ങി ബാക്കി സബ്സിഡിയായി നല്കി. വീട്ടിലെ ജൈവ മാലിന്യങ്ങള്‍ സംസ്കരിച്ച് വളം ആക്കി മാറ്റാന്‍ സാധിക്കും. തുടര്‍ വര്‍ഷങ്ങളില്‍ എല്ലാ വീടുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രന് വിതരണദ്ഘാടനം നടത്തി. വി.എസ് രവീന്ദ്രന്, കെ.വൈ അസീസ്, വിജയലക്ഷ്മി ബാലകൃഷ്ണന്, സുനില്‍ മേനോന്, ഹസീന റഷീദ്, വി.കെ രഘുനാഥ്, ഹേമലത ഗോപാലന് , വി.ഇ.ഒമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."