HOME
DETAILS
MAL
മതില് പണിയാന്‍ പണമില്ലെങ്കില്‍ അതിര്‍ത്തി അടച്ചിടും: ട്രംപ്
backup
December 28 2018 | 19:12 PM
വാഷിങ്ടണ്‍: മതില് പണിയാന്‍ പണം അനുവദിച്ചില്ലെങ്കില്‍ മെക്സിക്കന്‍ അതിര്‍ത്തി അടച്ചിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റ് അംഗങ്ങള്‍ ധനബില്‍ പാസാക്കാന്‍ അനുദവിച്ചില്ലെങ്കില് ദക്ഷിണ അതിര്‍ത്തി പൂര്‍ണമായും അടച്ചിടാനാണ് തീരുമാനമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
അനധികൃത കുടിയേറ്റം തടയാനായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇക്കാര്യത്തില്‍ ധനബില്‍ പാസാകുന്നതുവരെ പ്രതിസന്ധി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയാന്‍ അഞ്ച് ബില്യന്‍ ഡോളര്‍ (ഏകദേശം 28,000 കോടി രൂപ) ആണ് ട്രംപ് ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."