ആഡംബര വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് പണയംവച്ച് പണംതട്ടുന്ന ഏഴംഗസംഘം പിടിയില്‍
പേരൂര്‍ക്കട: ആഡംബരവാഹനങ്ങള്‍ ഉടമകളില്‍ നിന്നു മാസവാടകയ്ക്ക് എന്നുപറഞ്ഞ് എടുത്ത് അതു മറ്റുള്ളവര്‍ക്കു വന്‍തുകയ്ക്ക് പണയംവച്ച് പണം തട്ടുന്ന സംഘം മെഡിക്കല്‍കോളജ് പോലീസിന്റെ പിടിയിലായി. നെട്ടയം പാപ്പാട് ഭരത് നഗര്‍ അല്‍ഹന്തില്‍ ഷാന്‍ (30), മുട്ടത്തറ പരുത്തിക്കുഴി സി.എസ്.ഐ പള്ളിക്കു സമീപം പുതുവല്‍ പുത്തന്‍വീട്ടില്‍ അല്‍അമീന്‍ (27), പരുത്തിക്കുഴി എം.പി കോമ്പൗണ്ടിനു സമീപം താമസിക്കുന്ന മുസമ്മില്‍ (22), പരുത്തിക്കുഴി സി.എസ്.ഐ പള്ളിക്കു സമീപം വിവിധ വീടുകളില്‍ താമസിക്കുന്ന വിധു (22), അനീഷ് മന്‍സിലില്‍ സക്കീര്‍ (22), ഫയാസ് (25), ഇസ്മയില്‍ (22) എന്നിവരാണ് പിടിയിലായത്.
വാടകയ്‌ക്കെടുക്കുന്ന ആഡംബരവാഹനങ്ങളുടെ വാടകത്തുക ഒന്നോ രണ്ടോ തവണ നല്‍കുകയും പിന്നീട് മുടക്കം വരുത്തുകയും ചെയ്തതോടെയാണ് വാഹന ഉടമകള്‍ സംഘത്തെ സമീപിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് ഈ വാഹനങ്ങള്‍ മറ്റുള്ളവര്‍ക്കു വന്‍തുകയ്ക്ക് വാടകയ്ക്കു നല്‍കി പണം തട്ടുകയാണ് സംഘത്തിന്റെ പരിപാടിയെന്നു മനസിലാകുന്നത്. സംഘം വാടകയ്‌ക്കെടുത്ത 10 ഓളം വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ വാടക സംബന്ധിച്ചും സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കങ്ങള്‍ മൂലവും ചില വാഹന ഉടമകളെ തട്ടിക്കൊണ്ടുപോകാനും സംഘം ശ്രമം നടത്തിയിരുന്നു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലിസ് അന്വേഷിച്ചു വരുന്നുണ്ട്. സൈബര്‍ സിറ്റി എ.സി പ്രമോദ്കുമാര്‍, മെഡിക്കല്‍കോളജ് സി.ഐ ബിനുകുമാര്‍, എസ്.ഐ ഡി. ജിരിലാല്‍, അഡീ. എസ്.ഐ ബി. സാബു, ക്രൈം എസ്.ഐ കെ. ബാബു എന്നിവര്‍ ഉള്‍പ്പെട്ട സംഘം തിരുവനന്തപുരം നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നു പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."