ആ പരിപ്പൊന്നും എന്‍.എസ്.എസില്‍ വേവുകയില്ല: ജി. സുകുമാരന്‍ നായര്‍
ചങ്ങനാശേരി: ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പുണ്യകര്‍മ്മമായ അയ്യപ്പ ജ്യോതിയില്‍ വിശ്വാസികള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന നിലപടാണ് എന്‍.എസ്.എസ് സ്വീകരിച്ചതെന്നും ഔദ്യോഗികമായി അതില്‍ പങ്കെടുത്തിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
ഇത്രയും ആയപ്പോഴേക്കും എന്‍.എസ്.എസ് സമദൂരം തെറ്റിച്ചുവെന്ന ആരോപണവുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ നായന്മാര്‍ കൂടിയാകുമ്പോള്‍ എന്‍.എസ്.എസിനോട് എന്തും ആകാമല്ലോ. ഈ പരിപ്പൊന്നും എന്‍.എസ്.എസില്‍ വേവുകയില്ലെന്ന കാര്യം അവര്‍ മനസിലാക്കണം. കാരണം, എന്‍.എസ്.എസിന്റെ സംഘടനാസംവിധാനവും അടിത്തറയും ശക്തമാണ്.
പുറത്തുനിന്ന് എതിര്‍ക്കുന്നവരെ അതേനാണയത്തില്‍ നേരിടാനും അകത്തു നിന്നുകൊണ്ടുതന്നെ സംഘടനയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിനും ഉള്ള ശക്തി സംഘടനയ്ക്കുണ്ട്. ഇതുവരെയുള്ള എന്‍.എസ്.എസിന്റെ ചരിത്രം അതാണെന്ന് ഇക്കൂട്ടര്‍ മനസിലാക്കുന്നതുനന്ന്. സമദൂരത്തിന്റെ കാര്യത്തിലായാലും ആചാരസംരക്ഷണകാര്യത്തിലായാലും എന്‍.എസ്.എസ്. എടുത്തിട്ടുള്ള നിലപാടുകളില്‍ ഉറച്ചുതന്നെ നില്‍ക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."