എ.ടി.എം കാര്‍ഡില്‍ നിന്നും പണം നഷ്ടമായി: പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ മരം വീണ് കാറും തകര്‍ന്നു
കരുനാഗപ്പള്ളി: കളഞ്ഞുപോയ എ.ടി.എം കാര്‍ഡില്‍ നിന്നും പണം നഷ്ടമായതറിഞ്ഞ് പരാതിയുമായി പൊലിസ് സ്റ്റേഷില്‍ ചെന്ന കച്ചവടക്കാരന്റെ കാറിന്മേല് മരംവീണു.
കരുനാഗപ്പള്ളി സ്വദേശി തങ്ങള്‍ കോയക്കാണ് എ.ടി.എം കാര്‍ഡും പണവും നഷ്ടപ്പെട്ടതും കാര്‍ തകര്‍ന്നതും. കാര്‍ഡ് നഷ്ടപ്പെട്ടതിനെ തുടര്‍ന്നു ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് പല തവണയായി അക്കൗണ്ടില്‍ നിന്നും മൂന്നുലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ശ്രീകാര്യത്താണ് താമസം. തുടര്‍ന്നു കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്കുന്നതിനിടയിലാണ് പൊലിസ് സ്റ്റേഷന് സമീപം പാര്‍ക്ക് ചെയ്ത കാറിന് മുകളിലേക്ക് കൂറ്റം മരം കടപുഴകി വീണ് തകര്‍ന്നത്. ഉച്ചയക്ക് 12നാണ് മരത്തിന് ചുവട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഒരു സ്കൂട്ടറും മരംവീണ് തകര്‍ന്നത്.
ഉച്ച സമയവും റോഡില്‍ വാഹന തിരക്ക് കുറവായതിനാലും വന്‍ ദുരന്തം ഒഴിവായി.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്സും പൊലിസും പരിസരവാസികളും കൂടി ചേര്‍ന്ന് മരം മുറിച്ച് മാറ്റി ഗതാഗത തടസം നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."