വള്ളിക്കാവ് മാര്‍ക്കറ്റ് നവീകരിച്ചു
കരുനാഗപ്പള്ളി: താലൂക്കിലെ പ്രധാന ഗ്രാമ പഞ്ചായത്തും ദേശീയ പുരസ്ക്കാരങ്ങളും നിരവധി അവാര്‍ഡുകളും വാരിക്കൂട്ടിയ കുലശേഖരപുരം പഞ്ചായത്തിലെ ആദ്യകാല മാര്‍ക്കറ്റായ വള്ളിക്കാവ് മത്സ്യമാര്‍ക്കറ്റ് ആധുനിക സജ്ജീകരണങ്ങളുമായി നവീകരിച്ചു.
പഞ്ചായത്തിന്റെ തീരദേശ വാര്‍ഡായ വള്ളിക്കാവ് ഒന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയെ കുറിച്ച് വാര്‍ത്തവന്നിരുന്നു. വാര്‍ഡ് മെമ്പര്‍ സുഭാഷ് ഇടപെട്ട് പഞ്ചായത്ത് ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിപ്പിക്കുകയായിരുന്നു.
ശൗചാലയം, മത്സൃ കച്ചവടത്തിന് പ്രത്യേകം തട്ട,് തറയില്‍ ടൈയിലുകളും പാകി.
പൈപ്പുലൈനുകള്‍ വൈദ്യുതീകരിക്കുകയും ചെയ്തു. ആര്. രാമചന്ദ്രന് എം.എല്‍.എ.യുടെ 2017-18ആസ്ഥിവികസന ഫണ്ടില്‍ നിന്നുള്ള തുക അനുവദിച്ചാണ് ഹൈമാസ് ലൈറ്റ് സ്ഥാപിച്ചത്.
കൂടാതെ സമീപ പ്രദേശമായ ആയൂര്‍വേദ ആശുപത്രിയ്ക്ക് സമീപമുള്ള അംഗന്‍വാടി കെട്ടിടം പുനര്നിര്മ്മിക്കുന്നതിലേക്കായി 250000 രൂപ അനുവദിക്കുകയും ഓച്ചിറ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും വള്ളിക്കാവ് പുത്തന്‍കുളങ്ങര മുതല്‍ കോട്ടയടി പാലം വരെ മൂടിയോട് കൂടിയുള്ള ഓട നിര്‍മ്മിക്കുന്നതിന് എട്ട് ലക്ഷം രൂപ അനുവദിപ്പിക്കുകയും പണി പൂര്‍ത്തിയാകുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."