ഇമ്പിച്ചിബാവ ഭവന നിര്‍മാണ-പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കൊല്ലം: മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന നിര്‍മാണ പദ്ധതിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു.
ഒരു വീടിന് രണ്ടര ലക്ഷം രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം പങ്കാളിയുടെ പേരില്‍ ചുരുങ്ങിയത് രണ്ട് സെന്റ് സ്ഥലം ഉണ്ടായിരിക്കണം. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന ലഭിക്കും. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലും പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷകര്‍ക്കും മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകളും സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ മുമ്പ് ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2017-18 സാമ്പത്തിക വര്‍ഷത്തെ കരം ഒടുക്കിയ രതീസ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കലക്‌ട്രേറ്റിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തില്‍ നേരിട്ടും ഡെപ്യൂട്ടി കലക്ടര്‍(ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ വിഭാഗം, ജില്ലാ കലക്‌ട്രേറ്റ്, കൊല്ലം എന്ന വിലാസത്തില്‍ തപാലിലും അയക്കാം. അപേക്ഷ ഫോറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ന്യൂനപക്ഷക്ഷേമ വിഭാഗം, ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രം എന്നിവിടിങ്ങളില്‍ നിന്നും വെബ്‌സൈറ്റിലും ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 31.
ഭവന പുനരുദ്ധാരണ പദ്ധതിക്. ശരിയായ ജനലുകള്‍വാതിലുകള്‍ മേല്‍ക്കൂര ഫ്‌ളോറിങ ്ഫിനിഷിങ് പ്ലബിംങ് സാനിട്ടേഷന്‍ ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം.
ഒരു വീടിന് 50,000 രൂപയാണ് ധനസഹായം. ഇത് തിരച്ചടക്കേണ്ടതില്ല.
അപേക്ഷകയുടെപങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്.
2017-18 സാമ്പത്തിക വര്‍ഷത്തെ കരം ഒടുക്കിയ രസീതിന്റെയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ്, വീട് റിപ്പയര്‍ ചെയ്യേണ്ടതുണ്ട്, വീടിന്റെ വിസ്തീര്‍ണം 1200 സ്‌ക്വയര്‍ ഫീറ്റില്‍ കുറവാണ് എന്നിവ സാക്ഷ്യപ്പെടുത്തുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അപേക്ഷ ഫോറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ന്യൂനപക്ഷക്ഷേമ വിഭാഗം, ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രം എന്നിവിടിങ്ങളില്‍ നിന്നു വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 31.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."