ഗള്‍ഫ് പ്രതിസന്ധി സര്‍ക്കാരുകള്‍ തിരിച്ചറിയണം: റഷീദലി തങ്ങള്‍
കൊല്ലം: ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തിരിച്ചറിയണമെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. പ്രവാസി ലീഗ് സംസ്ഥാന നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
സ്വദേശി വല്‍ക്കരണത്തിന്റെ പേരില്‍ ഗള്‍ഫില്‍ ജോലി നോക്കുന്ന പതിനായിരക്കണക്കിന് മലയാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയാണ്.
സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം കൊടിമേല്‍ക്കൊടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ മുന്നിയൂര്‍ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.അന്‍സാറുദീന്‍, വൈ.നൗഷാദ്, കാപ്പില്‍ മുഹമ്മദ് പാഷ, പി.കെ.എം കാഞ്ഞിയൂര്‍, കെ.സി അഹമ്മദ്, എന്‍.എം ഷെരീഫ്, കെ.വി മുസ്തഫ, മുഹ്‌സിന്‍ ബ്രൈറ്റ്, ഷിഹാബുദീന്‍ ഉമയനല്ലൂര്‍, സിയാദ് ഷാനൂര്‍, അനി വെട്ടിക്കല്‍, എ.എം സമദ്, നിസാര്‍ നൂര്‍മഹല്‍, ബഷീര്‍ എബ്രയില്‍, സുനില്‍കുമാര്‍ തിരുവല്ല, പൂക്കുഞ്ഞ് കൊട്ടപ്പുറം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."