പ്രകൃതിയെ അകമഴിഞ്ഞ് സ്‌നേഹിക്കുക: ബി.ഡി ദത്തന്‍
നെയ്യാറ്റിന്‍കര: ജീവിതത്തില്‍ നല്ല മനുഷ്യനാകണമെങ്കില്‍ പ്രകൃതിയെ അകമഴിഞ്ഞ് സ്‌നേഹിക്കണമെന്ന് പ്രശസ്ത ചിത്രകാരന്‍ ബി.ഡി ദത്തന്‍ അഭിപ്രായപ്പെട്ടു.
നെയ്യാര്‍ മേള 2017 ന്റെ ഭാഗമായി നെയ്യാറ്റിന്‍കര ജെ.ബി.എസില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച കലാ-സാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അഭിരുചിയും താല്‍പര്യങ്ങളും മാതാപിതാക്കള്‍ മനസിലാക്കണം. അവരുടെയുള്ളിലെ കലയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ മാത്രമല്ല കേമന്‍മാര്‍. പങ്കെടുക്കുന്നതും ആത്മ ധൈര്യത്തിന്റെ അടയാളമാണെന്ന് ദത്തന്‍ ഓര്‍മിപ്പിച്ചു.
വി.കേശവന്‍കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.ഷാനവാസ്, മുഹമ്മദ് ഹനീഫ, പത്മകുമാര്‍, ബാലചന്ദ്രന്‍നായര്‍ , സാംബശിവന്‍ , രവീന്ദ്രന്‍ , രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. മീഡിയ കമ്മിറ്റി ചെയര്‍മാന്‍ എം.രാജ്‌മോഹന്‍ ബി.ഡി.ദത്തനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജെ.ബി.എസിലെ മൂന്ന് വേദികളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കലോത്സവം നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."