സീസണ്‍ വരുന്നു; തീരത്ത് വന്‍ തിരക്ക്
കോവളം: ടൂറിസം സീസണ്‍ ആരംഭിക്കാന്‍ രണ്ട് മാസം ബാക്കി നില്‍ക്കെ ആലസ്യത്തിലാണ്ട കോവളം തീരത്ത് ആവേശമുയര്‍ത്തി നാടന്‍ സഞ്ചാരികളുടെ കുത്തൊഴുക്ക്. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമടക്കമുള്ള രണ്ട് അവധി ദിനങ്ങള്‍ കോവളത്തിന് സമ്മാനിച്ചത് പൂരത്തിരക്കായിരുന്നു. ഓഫ് സീസണായതിനാല്‍ സാധാരണ ഗതിയില്‍ ആരവമൊഴിഞ്ഞ് കാണേണ്ട തീരമാണ് നാടന്‍ വിനോദ സഞ്ചാരികളുടെ കുത്തൊഴിക്കിനെ തുടര്‍ന്ന് തിരക്കിലമര്‍ന്നത്.
ഇന്നലെ രാവിലെ മുതല്‍ തന്നെ വാഹനങ്ങളുടെ നീണ്ട നിര കോവളത്തേക്കുള്ള റോഡില്‍ പ്രത്യക്ഷപ്പെട്ടു. വൈകുന്നേരമായതോടെ വലിയ വാഹനങ്ങള്‍ക്ക് ബീച്ച് റോഡിലേക്ക് കടക്കാനായില്ല. ബീച്ച് റോഡില്‍ നിന്നും ഹവ്വാബീച്ചിലേക്കുള്ള കുത്തനെയുള്ള ഇറക്കത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നത് കാരണം റോഡില്‍ ഗതാഗത തടസവുമുണ്ടായി. തീരത്തിന്റെ മുക്കാല്‍ ഭാഗവും കടല്‍ കയറിയ നിലയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കടല്‍ ശാന്തമായിരുന്നതിനാല്‍ ലൈഫ് ഗാര്‍ഡുകളുടെ ജോലിയും ആയാസ രഹിതമായി. തീരം തിരക്കിലമര്‍ന്നെങ്കിലും ബീച്ചിലെ റെസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇത് പ്രയോജനം ചെയ്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."