പാരമ്പര്യ നെല്‍വിത്തുകള്‍ മണ്ണിലിറക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍
മാനന്തവാടി: പാരമ്പര്യ നെല്വിത്തുകള്മാത്രം ഉപയോഗിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ നെല്‍കൃഷി ആരംഭിച്ചു.
മാനന്തവാടി പിലക്കാവ് വിളനിലം കോളനിയിലെ തളിര് കുടുംബശ്രീയും കതിര് ജെ.എല്‍.ജി ഗ്രൂപ്പും ചേര്‍ന്നാണ് പാട്ടത്തിനെടുത്ത 12ഏക്കര്‍ വയലിലാണ് പാരമ്പര്യ നെല്‍വിത്തുകളായ ചെറ്റ് വെളിയന്‍, തൊണ്ട്, വലിച്ചൂരി, ചോമാല എന്നിവ ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പ് ആരംഭിച്ച സംഘം ആദ്യമായാണ് നെല്‍കൃഷിയിലേക്ക് തിരിയുന്നത്.
17 പേരാണ് സംഘത്തിലുള്ളത്. വര്‍ഷങ്ങളായി മുടങ്ങാതെ കൃഷി ചെയ്ത് വരുന്ന വയല്‍ കൂടിയാണിത്. ശുദ്ധമായ ഭക്ഷണം കഴിക്കാമെന്ന ഉദ്ദേശത്തോടെയാണ് മുടങ്ങാതെ നെല്‍ക്കൃഷി ചെയ്യുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വി.വി സിന്ധു, സൗമ്യ പ്രകാശന്, വി.കെ കുഞ്ഞിരാമന്, പി.എ ചന്തു, ഗീത ബാലന് എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഞാറ് നടീല്‍ ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ വി.ആര് പ്രവീജ് നിര്‍വഹിച്ചു. കൗണ്‍സിലര്‍ മുജീബ് കൊടിയോടന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."