HOME
DETAILS

വയനാട് മെഡിക്കല്‍ കോളജ്; ഇന്‍കെല്‍ പ്രതിനിധികള്‍ 26ന് സ്ഥല പരിശോധന നടത്തും

  
backup
August 14 2017 | 05:08 AM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-5

 

കല്‍പ്പറ്റ: കോട്ടത്തറ വില്ലേജില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ 50 ഏക്കര്‍ ഭൂമിയില്‍ എം.കെ ജിനചന്ദ്രന്‍ സ്മാരക വയനാട് ഗവ. മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി പുതിയ പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിന് സര്‍ക്കാര്‍ ചുതലപ്പെടുത്തിയ 'ഇന്‍കെല്‍' പ്രതിനിധികള്‍ ഈ മാസം 26ന് സ്ഥലപരിശോധന നടത്തും.
മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് നബാര്‍ഡ് അനുവദിച്ച 41കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഈ തുക വിനിയോഗിച്ച് കോളജിന്റെ ഭാഗമായ ആശുപത്രിക്ക് കെട്ടിടം പണിയുന്നതിനുള്ള പ്ലാനും എസ്റ്റിമേറ്റുമാണ് പുതുതായി തയാറാക്കുന്നത്. കൊച്ചിയിലെ സേഫ് 'മാട്രിക്‌സ്' മെഡിക്കല്‍ കോളജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിര്‍മാണത്തിനു നേരത്തേ പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയിരുന്നു.
ഈ സ്ഥാപനത്തിന് ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സി കോണ്‍ട്രാക്ട് നല്‍കിയതുമായി ബന്ധപ്പെട്ട വിജിലന്‍സ്‌കേസ് വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് പഴയ പ്ലാനും എസ്റ്റിമേറ്റും പ്രയോജനപ്പെടുത്താനാകാത്ത സാഹചര്യം സൃഷ്ടിച്ചു. പണം നല്‍കാത്തതിനാല്‍ ഡ്രോയിങുകള്‍ സ്ഥാപനം വിട്ടുകൊടുത്തിട്ടില്ല.
സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, ഉദയം മുതല്‍ അസ്തമനം വരെ പ്രദേശത്തെ സൂര്യഗതി, നിഴല്‍ വീഴ്ച, കാറ്റ് തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് സേഫ് മാട്രിക്‌സ് വയനാട് മെഡിക്കല്‍ കോളജിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരുന്നത്.
950 കോടിരൂപ അടങ്കലില്‍ മൂന്ന് ഘട്ടങ്ങളായാണ് മെഡിക്കല്‍ കോളജ് നിര്‍മാണം ആസൂത്രണം ചെയ്തിരുന്നത്. 350 കിടക്കകളോടുകൂടിയ ആശുപത്രിയുടെയും മെഡിക്കല്‍ കോളജിന്റെയും നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ 250 കോടി രൂപ മതിപ്പു ചെലവില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
പിജി പഠനത്തിനും ഗവേഷണത്തിനുമുള്ള കെട്ടിടങ്ങളുടെ നിര്‍മാണം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ എന്നിവയാണ് രണ്ടും മുന്നും ഘട്ടങ്ങളില്‍ വിഭാവം ചെയ്തിരുന്നത്. 2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് വയനാട് മെഡിക്കല്‍ കോളജ്. ഇതിന്റെ ശിലാസ്ഥാപനം 2015 ജൂലൈ 12ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നടത്തിയത്. വയനാടിന് മെഡിക്കല്‍ കോളജ് അനുവദിച്ചതിനുപിന്നാലെ ഇതിനായി 50 ഏക്കര്‍ ഭൂമി ഉപാധികളോടെ സൗജന്യമായി വിട്ടുകൊടുക്കാനുള്ള സന്നദ്ധത ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചെങ്കിലും 2016 ഫെബ്രുവരി രണ്ടിനാണ് സ്ഥലം പൂര്‍ണമായും റവന്യുവകുപ്പ് ഏറ്റെടുത്തത്.
മുഖ്യമന്ത്രി മെഡിക്കല്‍ കോളജിനു തറക്കല്ലിടുമ്പോള്‍ കേവലം അഞ്ചര ഏക്കര്‍ സ്ഥലം മാത്രമാണ് റീലിങ്ക്വിഷ് ചെയ്തിരുന്നത്. ബാക്കി 44.25 ഏക്കര്‍ 2015 ഡിസംബര്‍ 23നും 12 സെന്റ് ഡിസംബര്‍ 26നുമാണ് റവന്യുവകുപ്പിന്റെ കൈവശത്തിലായത്.
കല്‍പ്പറ്റ-മാനന്തവാടി റോഡില്‍ മടക്കിമലക്ക് സമീപം മുരണിക്കരയില്‍നിന്നാണ് നിര്‍ദിഷ്ട മെഡിക്കല്‍ കോളജിലേക്കുള്ള പാത. ഇതിന്റെ നിര്‍മാണം നടന്നുവരികയാണ്. 2016 ഓഗസ്റ്റ് 13ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
മെഡിക്കല്‍ കോളജ് സൈറ്റിലേക്ക് 980 മീറ്റര്‍ റോഡും പന്ത്രണ്ടു കള്‍വര്‍ട്ടും ഒരു പാലവും നിര്‍മിക്കേണ്ടതുണ്ട്. ഈ റോഡുപണി പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെ മെഡിക്കല്‍ കോളജ് നിര്‍മാണം ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം. നിര്‍മാണ സാമഗ്രികള്‍ സ്ഥലത്ത് എത്തിക്കുന്നതിന് സ്വകാര്യ ഭൂമിയിലൂടെയുള്ള വഴി ഉപയോഗപ്പെടുത്താനാണ് ആലോചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  15 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  15 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  15 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  15 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  15 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  15 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  15 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  15 days ago