'യൂനിറ്റി ഡേ വിജയിപ്പിക്കും'
മാവൂര്‍: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം മുഴുവന്‍ ശാഖകളിലും സ്വാതന്ത്ര്യദിനത്തില്‍ നടത്തുന്ന യൂനിറ്റി ഡേ വിജയിപ്പിക്കാന്‍ പെരുവയല്‍ ടൗണ്‍ ലീഗ് ഓഫിസില്‍ ചേര്‍ന്ന കുന്ദമംഗലം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
സ്വാതന്ത്ര്യദിനത്തില്‍ രാവിലെ ആറു മണി മുതല്‍ 7.30 വരെ നടക്കുന്ന പരിപാടിയില്‍ 'ല കോണ്‍വിവെന്‍സിയ' പ്രമേയ പ്രഭാഷണം, പ്രതിജ്ഞ, പതാക ഉയര്‍ത്തല്‍, ഗാനാലാപനം എന്നിവ നടക്കും. എല്‍.ഡി.ഫ് സര്‍ക്കാരിന്റെ ലൈഫ് ഭവന തട്ടിപ്പിനെതിരേ മുഴുവന്‍ പഞ്ചായത്തുകളിലും 18നു സമര സായാഹ്നം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് എം. ബാബുമോന് അധ്യക്ഷനായി. കെ. മൂസ മൗലവി ഉദ്ഘാടനം ചെയ്തു. കെ.എം.എ റഷീദ് , ഒ.എം നൗഷാദ്, കെ. ജാഫര്‍ സാദിഖ്, പി.കെ ഹക്കീം മാസ്റ്റര്‍, കെ. ലത്തീഫ് മാസ്റ്റര്‍, ശംസുദ്ദീന്‍, ഐ. സല്മാന്, സലീം കുറ്റിക്കാട്ടൂര്‍, കുഞ്ഞിമരക്കാര്‍ മലയമ്മ, ഒ. സലിം, എന്‍.എം യൂസുഫ്, ഉനൈസ് പെരുവയല്‍, മുഹമ്മദ് കോയ കായലം, യു.എ ഗഫൂര്‍, സിറാജ് പീടികക്കണ്ടി, കെ. ജംനാസ്, ടി.പി.എം സാദിഖ്, അബ്ദുല്ലാ നിസാര്‍, നിയാസ് കളന്തോട്, ഒ.പി ശരീഫ്, ശിഹാബ് റഹ്മാന്, അഡ്വ. ജുനൈദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."