HOME
DETAILS
MAL
ആര്‍ച്ചറി ചാംപ്യന്‍ഷിപ്പില്‍ ബിബിതക്ക് മെഡല്‍
backup
December 28 2018 | 20:12 PM
പേരാവൂര്‍ (കണ്ണൂര്‍): ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ അന്തര്‍സര്‍വകലാശാലാ ആര്‍ച്ചറി ചാംപ്യന്‍ഷിപ്പില്‍ ബിബിത ബാലന് വെങ്കല മെഡല്‍. ഇന്ത്യന്‍ റൗണ്ട് 50 മീറ്റര്‍ വ്യക്തിഗത ഇനത്തിലാണ് ബിബിത ബാലന് വെങ്കലം നേടിയത്. ചാംപ്യന്‍ഷിപ്പില്‍ ബിബിത നേടുന്ന രണ്ടാമത്തെ മെഡലാണിത്. 2014 ഇന്ത്യന്‍ റൗണ്ട് 50 മീറ്റര്‍ വ്യക്തിഗത ഇനത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയെ പ്രതിനിധീകരിക്കുന്ന ബിബിത മാള കാര്‍മല്‍ കോളജില്‍ എം.കോം വിദ്യാര്‍ഥിനിയാണ്. കൊട്ടിയൂര്‍ പാല്‍ചുരത്തെ എടമന ബാലന്റെയും ലക്ഷ്മിയുടെയും മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."