യുവസംരംഭകന്റെ ചക്ക മാതൃക
അമ്പലവയല്‍: മലയോര കാര്‍ഷിക ജില്ലയായ ഇടുക്കിയില്‍ നിന്ന് ചക്കയുടെ വിപണനസാധ്യത തിരിച്ചറിഞ്ഞ് യുവസംരംഭകന്‍ അഭിജിത്തിന്റെ സാന്നിധ്യം അന്തര്‍ദേശീയ ചക്കമേളയില്‍ ശ്രദ്ധേയമായി. ബി.എസ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ് കഴിഞ്ഞ് പ്രൈവറ്റ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് അഭിജിത്ത് തന്റെ ഈ സംരംഭത്തിലേക്ക് തിരിഞ്ഞത്. സുലഭമായി ചക്ക ലഭിക്കുന്ന ഇടുക്കി ജില്ലയില്‍ പാഴായിപ്പോകുന്ന ചക്കയെ എങ്ങനെ ഉപയോഗപ്രദമാക്കാമെന്ന് പിതാവിന്റെ ആശയത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് മൂന്നാര്‍ സ്വദേശിയായ അഭിജിത്ത് തന്റെ ചക്ക സംരംഭത്തിന് വഴി തുറക്കുകയായിരുന്നു. ആദ്യം കാലിത്തീറ്റയാക്കാമെന്നുള്ള ആശയത്തില്‍ മുറുകെപിടിച്ച് മുന്‍പോട്ട് പോയതായിരുന്നു അദ്ദേഹം. പക്ഷെ തിരുവനന്തപുരത്ത് ജി.ആര്‍.സി.ഡി.യുടെ നേതൃത്വത്തില്‍ നടന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്തത് തന്റെ കാലിത്തീറ്റ ആശയത്തില്‍ നിന്ന് വ്യതിചലിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തിലേക്ക് തിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."