HOME
DETAILS
MAL
അതിരപ്പള്ളി അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല
backup
August 14 2017 | 05:08 AM
കാസര്‍കോട്: അതിരപ്പള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിരപ്പള്ളി പദ്ധതി നടപ്പാക്കുന്നതില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. യു.ഡി.എഫ് ഈ പദ്ധതിക്ക് എതിരാണ്. എന്നാല്‍ ജനവികാരം മാനിക്കാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതിരപ്പള്ളി പദ്ധതിയുമായി പറയുന്ന അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായി കണ്ടാല്‍ മതി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായം കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന് പറഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."