വീട്ടില്‍നിന്ന് 18 പവനും പണവും കവര്‍ന്നു
തലക്കുളത്തൂര്‍: എടക്കരപൂക്കോട്ട്മല റോഡിലെ വീട്ടില്‍ പൂട്ടുതകര്‍ത്ത് മോഷണം. അകത്തുകയറിയ മോഷ്ടാക്കള്‍ അലമാരയില്‍ നിന്നു 18 പവന് സ്വര്‍ണാഭരണങ്ങളും 75000 രൂപയും കവര്‍ന്നു. റിട്ട. വില്ലേജ് ഓഫിസര്‍ പടിഞ്ഞാറെക്കര കുട്ടിനാരായാണന് നായരുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ കഴിഞ്ഞദിവസം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയതായിരുന്നു. വീടിന്റെ അടുക്കളവാതില്‍ തുറന്നും മുന്നിലെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലുമായിരുന്നു. മുന്‍വാതിലിന്റെ പൂട്ടു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. പണം സൂക്ഷിച്ചിരുന്ന അലമാരയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. പ്രതിയെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുമെന്നും അത്തോളി പൊലിസ് അറിയിച്ചു. അതേസമയം ഇന്നലെ ഡോഗ്സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അത്തോളി എസ്.ഐ രവീന്ദ്രന് കൊമ്പിലാട്, എ.എസ്.ഐ മുരളി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
ആളില്ലാത്ത വീട്ടില്‍ കയറിയുള്ള മോഷണം എടക്കര പ്രദേശത്തു പതിവാണെന്നും കഴിഞ്ഞയാഴ്ച മറ്റൊരു വീട്ടില്‍ സമാനസംഭവമുണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."