HOME
DETAILS
MAL
പൊതുമരാമത്ത് ഏറ്റെടുത്തത് 1.05 ലക്ഷം കോടിയുടെ പ്രവൃത്തികള്‍: മന്ത്രി
backup
December 28 2018 | 21:12 PM
കോഴിക്കോട്: 1.05 ലക്ഷം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്ന് മന്ത്രി ജി സുധാകരന്. കോരപ്പുഴ പാലം പുനര്‍നിര്‍മാണം പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തനങ്ങളാണ് അടിസ്ഥാന വികസനരംഗത്ത് നടക്കുന്നത്. 2020 മാര്‍ച്ചിന് മുമ്പ് കോരപ്പുഴ പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രണ്ടര വര്‍ഷത്തിനുള്ളില്‍ 2050 കോടിയാണ് കേന്ദ്ര റോഡ് ഫണ്ട് ഇനത്തില്‍ സംസ്ഥാനത്തിന് അനുവദിച്ചതെന്നും സുധാകരന് പറഞ്ഞു. കോരപ്പുഴയില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."