HOME
DETAILS
MAL
വനിതാ മതിലിന് ക്ഷേമ പെന്‍ഷനില്‍ നിന്ന് പിരിവ്; ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനം
backup
December 29 2018 | 02:12 AM
ഉള്ള്യേരി: വനിതാ മതിലിനു ക്ഷേമപെന്ഷന് തുക നിര്‍ബന്ധിച്ച് വാങ്ങിയതിനെ ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനു മര്‍ദനം. ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് ഷമീറിനാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ടാണു സംഭവം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായാണു പരാതി. നൊച്ചാട് പഞ്ചായത്തിലെ ഒരു കുടുംബത്തിലെ മൂന്നു പേരുടെ ക്ഷേമപെന്ഷന് സംഭാവനയായി വാങ്ങിയത് ഷമീര്‍ ചോദ്യം ചെയ്യുകയായിരുന്നു. പരുക്കേറ്റ ഷമീറിനെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തോത്ത് താഴ മൊയ്തീന്, സാറാ ഉമ്മ, മകന് ഹനീഫ എന്നിവരുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് നിര്‍ബന്ധിച്ച് 300 രൂപ വാങ്ങിയതായാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."