HOME
DETAILS
MAL
നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു
backup
August 14 2017 | 05:08 AM
പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര വിളയാട്ടു കണ്ടിമുക്കില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ നിന്ന് പുകയിലയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് ആണ് റെയ്ഡ് നടത്തിയത്.
ബംഗാള്‍, ബിഹാര്‍, യു. പി, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുപതിലധികം പേര് ഏറെക്കാലമായി പൊറായില് സൂപ്പിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് താമസിക്കുന്നത്. ഇവര്‍ വ്യാപകമായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ടും ഇവിടെ താമസിക്കുന്ന ഒരാളെ മാസങ്ങള്‍ക്ക് മുന്‍പ് പൊലിസ് പിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."