HOME
DETAILS
MAL
പനി ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം
backup
August 14 2017 | 05:08 AM
പേരാമ്പ്ര: സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം അനുവദിക്കണമെന്നും ഓക്സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും മനുഷ്യാവകാശ സംരക്ഷണമിഷന്‍ കൊയിലാണ്ടി താലൂക്ക് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ. മനീഷ് ഉദ്ഘാടനം ചെയ്തു.
മണ്ടോടി രാജന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന് ചെറുക്കാട്, ജോയി, എം.പി പ്രകാശന്, കെ.കെ ചാത്തുക്കുട്ടി സംസാരിച്ചു. ഭാരവാഹികളായി മണ്ടോടി രാജന് (പ്രസിഡന്റ് ) സി.കെ സജീവന് (സെക്രട്ടറി) കെ. സുബ്രഹ്മണ്യന് (ട്രഷറര്‍) ബാലകൃഷ്ണന് ചായികുളങ്ങര, (മീഡിയ സെല്‍) സുധ കൂട്ടാലിട (വനിതാ സെല്‍ )ശശിധരന് (ആരോഗ്യം) കെ.പി ഗംഗാധരന് (വിദ്യാഭ്യാസം) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."